കോണ്‍ഗ്രസ് നേതൃമാറ്റം: പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ കേന്ദ്ര നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗം സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ളയാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന കത്തില്‍ ഒപ്പിട്ട പി.ജെ കുര്യനും രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുത്തതായും കത്ത് ചിലര്‍ ചോര്ത്തിക്കൊടുക്കുകയായിരുന്നെന്നും കുര്യന് പറഞ്ഞതായും മുല്ലപ്പള്ളി വിശദീകരിച്ചു.
കത്തില്‍ ഒപ്പിട്ട ശശി തരൂരിന്റെ നടപടിയെക്കുറിച്ച് അദ്ദേഹമാണ് പറയേണ്ടതെന്നും മുല്ലപ്പള്ളി. ജോസ് കെ. മാണിയുടെ മുന്നണിയിലെ നിലനില്‍പ്പ് സംബന്ധിച്ച് അടുത്തമാസം മൂന്നിന് ചേരുന്ന യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. പദവിയുടെ മഹത്വം കളഞ്ഞുകുളിച്ച, സഭയില്‍ ഇതുപോലെ അനാദരവ് കാണിച്ച മറ്റൊരു സ്പീക്കര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."