HOME
DETAILS
MAL
നിയമസഭയിലെ കൈയാങ്കളി: കേസ് നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി
backup
August 27 2020 | 03:08 AM
കൊച്ചി: കേരള നിയമസഭയിലുണ്ടായ കൈയാങ്കളി സംബന്ധിച്ച കേസ് നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹരജിയില്‍ രണ്ടു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 2015ലായിരുന്നു സംഭവം. നിലവില്‍ മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍ എന്നിവരടക്കം ആറു പേരാണ് കേസിലെ പ്രതികള്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്കി. ഈ അപേക്ഷ നിലനില്‍ക്കുന്നതിനാല്‍ മറ്റു നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു. ഇതു നിലനില്ക്കുന്നു എന്നതുകൊണ്ട് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഹൈക്കോടതി ഇന്ന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."