വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട രണ്ടുപേരെ പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു
പെരുമ്പാവൂര്‍: പ്രളയ ദുരിതത്തിനിടയില്‍ വന്ന ഓണാവധി മുതലെടുത്ത് വന്‍ കവര്‍ച്ചാ ശ്രമത്തിന് പദ്ധതിയിട്ട രണ്ട് പേരെ പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശ് (55) കണ്ണൂര്‍ സ്വദേശിയും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന പിന്റോ എന്നു വിളിക്കുന്ന അശ്വിന്‍ (39) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ഉത്രാടദിനത്തില്‍ പുലര്‍ച്ചെ പെരുമ്പാവൂര്‍ എം.സി റോഡിലെ ഒരു കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് കടയില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ ആലപ്പുഴ മാരാരിക്കുളത്തെ ഹോംസ്‌റ്റേയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഓണ സമയത്തെ കളക്ഷന്‍ നോട്ടമിട്ട് ബീവറേജസ് ഔട്ട് ലെറ്റുകളും പണമിടപാടു സ്ഥാപനങ്ങളും ജ്വല്ലറികളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തുന്നതിനാണ് ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ചതന്ന് മൊഴി നല്‍കിയിട്ടുണ്ട്.
സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പൊലിസ് കേരളത്തിലെ എല്ലാ ജില്ലാകളിലേയും പൊലിസ് സ്റ്റേഷനുകളിലേക്ക് സി.സി.ടി.വി ദൃശ്യങ്ങള്‍ അയച്ച് കൊടുത്തിരുന്നു ഇതിനിടയിലാണ് പ്രതികളെ ആലപ്പുഴയില്‍ നിന്നും പിടികൂടിയത്.
ഈ കേസിലെ ഒന്നാം പ്രതിയായ ജയപ്രകാശ് പന്ത്രണ്ടോളം കേസുകളിലെ പ്രതിയും രണ്ട് കേസുകളില്‍ ശിക്ഷ ലഭിച്ചിട്ടുമുണ്ട്. 2013ല്‍ തിരുവനന്തപുരത്തെ പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ മറ്റ് നാല് പ്രതികള്‍ക്കൊപ്പം മുഖംമൂടി ധരിച്ചെത്തി ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും കെട്ടിയിട്ടും സ്വര്‍ണം ഉള്‍പ്പെടെ 55 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതിയാണ്.
ഒന്നര മാസം മുന്‍പ്് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോതമംഗലത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഗള്‍ഫില്‍ നിന്ന കാലയളവില്‍ പരിചയപ്പെട്ടയാളാണ് രണ്ടാം പ്രതിയായ അശ്വിന്‍. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി.ജി.വേണുവിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റേയും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ പൊലീസിന്റെയും സഹായത്തോടെ പെരുവാവൂര്‍ സി.ഐ ബൈജു പൗലോസ്, എസ്.ഐമാരായ പി.എ.ഫൈസല്‍, ടി.എം.സൂപ്പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."