പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ്; രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനഘട്ടത്തില്‍
പൂക്കോട്ടൂര്‍: 27,28 തിയതികളില്‍ പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാംപസില്‍ നടക്കുന്ന 19-ാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. 8,248 ഹാജിമാര്‍ ക്യാംപില്‍ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തു. ഇതില്‍ കൂടുതലും സ്ത്രീകളാണ്.
പതിനായിരം പേര്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് ക്ലാസ് ശ്രവിക്കാവുന്ന വാട്ടര്‍ പ്രൂഫ് പന്തലിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഹജ്ജ് കമ്മിറ്റി വഴിയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും യാത്ര ആഗ്രഹിക്കുന്ന ഹാജിമാര്‍ക്ക് രണ്ടു ദിവസത്തെ പഠന പരിശീലനവും പ്രായോഗിക രീതിയുടെ പ്രദര്‍ശനവുമാണ് സംവിധാനിക്കുന്നത്.
ഭക്ഷണ, താമസ, മെഡിക്കല്‍ സൗകര്യങ്ങളും ആരോഗ്യ നിര്‍ദേശങ്ങളും തീര്‍ത്തും സൗജന്യമാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി 1001 അംഗ വളണ്ടിയര്‍മാര്‍ വിവിധ സബ് കമ്മിറ്റികളിലായി രംഗത്തുണ്ട്.
ഒന്നാം ദിവസം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും രണ്ടാം ദിവസം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ രണ്ടു ദിവസത്തെ ക്ലാസിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും 9446883001, 9746156805, 9633838288 നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."