HOME
DETAILS
MAL
തിരുവോണനാളില്‍ ബേക്കല്‍ കോട്ടയിലും പാര്‍ക്കിലും സഞ്ചാരികളുടെ വന്‍ തിരക്ക്: ഗതാഗതം തടസപ്പെട്ടു
backup
August 27 2018 | 05:08 AM
കാഞ്ഞങ്ങാട്: തിരുവോണ ദിവസം ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ച് പാര്‍ക്കിലും കൂടുതലായി സഞ്ചാരികള്‍ എത്തിയതിനെത്തുടര്‍ന്ന് കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ബേക്കല്‍ മേല്‍പാലത്തിലായിരുന്നു ഗതാഗതതടസം മണിക്കൂറുകളോളം നീണ്ടു നിന്നത്.
കാഞ്ഞങ്ങാട്, ബേക്കല്‍ പൊലിസ് സ്റ്റേഷനുകളില്നിന്നുമെത്തിയ ട്രാഫിക് വിഭാഗം അത്യാധ്വാനം ചെയ്താണ് ഗതാഗത തടസ്സം നീക്കിയത്. ഉച്ചമുതല്‍ തന്നെ കോട്ടയിലേക്കും ബീച്ച് പാര്‍ക്കിലേക്കും ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. പാതയില്‍ പള്ളിക്കര തൊട്ട് ബേക്കല്‍ വരെ ഇരുഭാഗത്തും വാഹനങ്ങളുടെ ബാഹുല്യമായിരുന്നു. രാത്രി വൈകുവോളം ഈ തിരക്ക് അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."