HOME
DETAILS

ആടിയുലഞ്ഞ് ഗുജറാത്തി ടഗ്ഗ്; അധികൃതര്‍ക്ക് തലവേദന

  
backup
July 20 2016 | 23:07 PM

%e0%b4%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%9f%e0%b4%97%e0%b5%8d



കോവളം : ശക്തമായ തിരയില്‍പെട്ട് ആടിയുലഞ്ഞ് വിഴിഞ്ഞം വാര്‍ഫിലെ ബോള്ളാഡുകള്‍ തകര്‍ക്കുന്ന ഗുജറാത്തി ടഗ്ഗ്
അധികൃതര്‍ക്കു തലവേദനയാകുന്നു.
കഴിഞ്ഞ ദിവസം ആടിയുലഞ്ഞ ടഗ്ഗ് വാര്‍ഫിലെ നങ്കൂരം തകര്‍ത്തിരുന്നു. ഇതോടെ ടഗ്ഗില്‍ അവശേഷിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജീവനക്കാര്‍ ഭയാശങ്കയിലായി. ടഗ്ഗ് നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയാല്‍  എത്രയും വേഗം രക്ഷപ്പെടണമെന്ന് അധികൃതര്‍ ഇവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബന്ധിച്ചിരുന്ന കൂറ്റന്‍ വള്ളങ്ങളും ബൊള്ളര്‍ഡും തകര്‍ത്ത് കടലിലേക്ക് ഒഴുകാന്‍ ശ്രമിച്ച ടഗ്ഗിനെ പോര്‍ട്ട് ഓഫിസര്‍ മോഹന്‍ദാസ് വാര്‍ഫ് സൂപ്പര്‍വൈസര്‍ അനില്‍കുമാര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ ടഗ്ഗ് മാസ്റ്റര്‍ ശശി കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ്  ബന്ധിച്ചത്. കരയില്‍ ബന്ധിച്ചിരുന്ന നാല് വടങ്ങളില്‍ മൂന്നും പൊട്ടിച്ചെറിഞ്ഞ് അധികമായി രണ്ട് ബൊള്ളാര്‍ഡുകളും തകര്‍ത്ത് അപകടാവസ്ഥയിലായ ടഗ്ഗിനെ  നിയന്ത്രണവിധേയമാക്കാന്‍ മണിക്കൂറുകളെടുത്തു.
കടല്‍ക്ഷോഭം കാരണം കരയിലേക്ക് അടിച്ച് കയറുന്ന വന്‍ തിരയില്‍ ആടിയുലഞ്ഞ് അപകടാവസ്ഥയിലായ ടഗ്ഗ് ഒരാഴ്ച്ചയായി പോര്‍ട്ട് അധികൃതരുടെ ഉറക്കംകെടുത്തുകയാണ്.നേരത്തെ സുരക്ഷിതമല്ലെന്ന് കണ്ട് പഴയവാര്‍ഫിലേക്ക് മാറ്റിയ ടഗ്ഗ് ചൊവാഴ്ച്ച രാവിലെ രണ്ട് ബൊള്ളാര്‍ഡും ഒരു വടവും തകര്‍ത്തിരുന്നു.അപകടം മുന്നില്‍ കണ്ട അധികൃതര്‍ കൂടുതല്‍ വടം ഉപയോഗിച്ച് ബന്ധിച്ച് നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.അതിന് ശേഷം ബന്ധിച്ച ബൊള്ളാര്‍ഡും വടവുമാണ് ഇന്നലെ രാത്രി തകര്‍ന്നത്.മത്സ്യബന്ധന സീസണ്‍ സമയമായതിനാല്‍ തുറമുഖത്ത് മൂവായിരത്തോളം ചെറുതും വലുതുമായ വള്ളങ്ങള്‍ നങ്കൂരമിട്ടിട്ടുണ്ട്. ഇവയുടെ സുരക്ഷിതത്വവും ആശങ്കയിലായിട്ടുണ്ട്.
ടഗ്ഗിനെ പുതിയ വാര്‍ഫിലേക്ക് മാറ്റാന്‍ ഇന്നലെ നടത്തിയ ശ്രമവും ഫലം കണ്ടില്ല.ടഗ്ഗിനെ ബന്ധിക്കാന്‍  അവിടെയുള്ള  കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ മാറ്റണമെന്നാവശ്യപ്പെട്ട അധികൃതര്‍ കത്തു നല്‍കിയിട്ടും കോസ്റ്റ് ഗാര്‍ഡ് മറുപടി നല്‍കിയിട്ടില്ല. അതേ സമയം നിയന്ത്രണം വിടുന്ന ടഗ്ഗ് വള്ളങ്ങളിലിടിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago