HOME
DETAILS
MAL
പോള്‍ പോഗ്ബക്ക് കൊവിഡ്, ഫ്രഞ്ച് ടീമില്‍നിന്ന് മാറിനില്‍ക്കും
backup
August 27 2020 | 19:08 PM
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സ് ദേശീയ ടീം പരിശീലകന് ദിദിയെ ദെശാപ്സാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം നടക്കുന്ന യുവേഫാ നാഷന്‍സ് ലീഗ് മത്സരത്തിനായുള്ള ടീമില്‍ പോഗ്ബയുടെ അഭാവം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് പരിശീലകന് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുനൈറ്റഡില്‍ പോഗ്ബ പുതിയ കരാര്‍ ഒപ്പിട്ടേക്കും എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്ത സീസണിനായുള്ള താരത്തിന്റെ തയ്യാറെടുപ്പുകളെ ഇത് ബാധിക്കും. യൂറോപ്പ ലീഗ് മത്സരങ്ങള്‍ കാരണം വളരെ വൈകിയായിരുന്നു യുനൈറ്റഡ് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത്.
അടുത്ത മാസം 12നാണ് പുതിയ സീസണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി രോഗം മാറി പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ദശാംപ്സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."