കൊവിഡ്: സംസ്ഥാനത്ത് ആറ് മരണം
കൊവിഡ് ബാധിച്ചു സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം പാലക്കാട്ട്ചീര്‍മക്കാവിന് സമീപത്തെ നാരായണന്‍ ആചാരി (68),ആലപ്പുഴ കായംകുളം ചേരാവള്ളി മേനാത്തേരി പുഷ്പാലയത്തില്‍ വിജയമ്മ (65),മാവേലിക്കര തഴക്കര ഇറവങ്കര വലിയ വീട്ടില്‍ തെക്കേതില്‍ ദിനേശന്റെ ഭാര്യ രമ (40), മലപ്പുറം ജില്ലക്കാരായ അരീക്കോട് പഞ്ചായത്തിലെ ചെമ്രക്കാട്ടൂര്‍ 16ാം വാര്‍ഡിലെ പൂന്തല ഉണ്ണി കമദ് (73), പുത്തനത്താണി രണ്ടത്താണി കാനാഞ്ചേരി ചിറ്റാണി മൂസ ( 72) എന്നിവരും ഹൗറ നോള്‍ഡ ജഗത്സല്ലവ്പൂര്‍ സ്വദേശി സനാതന്‍ ദാസ്(49) എന്ന ബംഗാള്‍ സ്വദേശിയുമാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞു വീണ നാരായണന്‍ ആചാരിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഷീജ, ഷാജി, ഷിജു. മരുമക്കള്‍: നാരായണന്‍,ധന്യ,പ്രസീന.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ച വിജയമ്മയെ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഇവരുടെ മരുകള്‍ക്കും കൊച്ചുമകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മകന്‍: വിജയകുമാര്‍. മരുമകള്‍: രേഖ.
വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന രമ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ആലപ്പുഴയിലാണ് സംസ്‌കാരം നടത്തുക. മകള്‍: ആദിത്യ. മരുമകന്‍: ലിജോ.
ഉണ്ണി കമദിനെ ഈ മാസം എട്ടിന് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 26 ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: സമദ്, ബഷീര്‍, സാദിഖ്, അസ്മാബി, റസിയ. മരുമക്കള്‍: മൈമൂന, സല്‍മാബി, സലാം, ഉസ്മാന്‍. പൂക്കോട്ടുചോല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ചിറ്റാണി മൂസ മഞ്ചേരി കൊവിഡ് സെന്ററില്‍ ചികിത്സയിലായിരുന്നു.ഭാര്യ: ബിയ്യക്കുട്ടി.മക്കള്‍: ഷാഹിദ, ബല്‍ക്കീസ്, അന്‍വര്‍, അഷ്‌ക്കര്‍, മുനീര്‍, റുബീന. മരുമക്കള്‍: നുസൈബ, മുനീറ, ഹംസ, മജീദ്, ഷമീര്‍.
പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ബംഗാള്‍ സ്വദേശിയായ സനാതന്‍ ദാസ് മരിച്ചത്. കടുത്ത പനിയും ചുമയും കഫക്കെട്ടുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം എച്ച്.എന്‍.സി കോംപൗണ്ടില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."