പാകിസ്താനിലെ വിമാനത്താവളങ്ങളില്‍ ഇനി 'വി.ഐ.പി സംസ്കാരം' ഇല്ല!
ഇസ്ലാമാബാദ്: പാകിസ്താനിലെ വിമാനത്താവളങ്ങളില്‍ വി.ഐ.പികള്‍ക്കു പ്രത്യേക പരിഗണന നല്കുന്ന സംവിധാനം നിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. യാത്രക്കാരെ എല്ലാവരെയും ഒരുപോലെ കാണുന്നതിനായാണ് ഇമ്രാന്ഖാന് സര്‍ക്കാരിന്റെ പുതിയ നീക്കം.
രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, സൈനിക മേധാവികള്‍ എന്നിവരടക്കം ജനസ്വാധീനമുള്ളവര്ക്കു വിമാനത്താവളങ്ങളില്‍ നല്‍കിവരുന്ന പ്രത്യേക പരിഗണനയാണ് നിര്‍ത്തലാക്കിയത്. യാത്രക്കാര്‍ക്കിടയില്‍ വിവേചനമില്ലാതാക്കുന്നതിനാണ് പുതിയ നടപടിയെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ വി.ഐ.പികള്‍ക്കോ വിമാനത്താവളങ്ങളില്‍ പ്രത്യേക പ്രോട്ടോകോള്‍ ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ഇക്കാര്യം ഔദ്യോഗികമായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്താനില്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജനങ്ങളില്‍ സ്വാധീനമുണ്ടാക്കുന്ന വിധമുള്ള നിരവധി തീരുമാനങ്ങള്‍ പുറത്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."