വനം കൊള്ള; മുതുമലയില്‍ ആനപ്പുറത്തേറി നിരീക്ഷണം തുടങ്ങി
ഗൂഡല്ലൂര്‍: മുതുമല വന്യജീവി സങ്കേതത്തില്‍ ആനപ്പുറത്തേറിയുള്ള വന നിരീക്ഷണം തുടങ്ങി. മരംവേട്ട, വന്യമൃഗവേട്ട തുടങ്ങിയവ തടയുന്നതിന് വേണ്ടിയാണ് വനം വകുപ്പ് ജീവനക്കാര്‍ വനത്തില്‍ റോന്ത് ചുറ്റുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുതുമല വന്യജീവി സങ്കേതത്തിലെ തൊപ്പക്കാട്, കാര്‍ക്കുടി, മുതുമല, മസിനഗുഡി, നെല്ലാക്കോട്ട തുടങ്ങിയ അഞ്ച് റെയ്ഞ്ചുകളുടെ പരിധിയിലുമുള്ള വനത്തില്‍ വനം വകുപ്പ് നിരീക്ഷണം തുടങ്ങിയത്. വനങ്ങളില്‍ അടിക്കാടുകള്‍ വളര്‍ന്നതിനാല്‍ വനപാലകര്‍ക്ക് കാലനട ദുഷ്‌കരമായതോടെയാണ് ആനകളെ ഉപയോഗിച്ച് റോന്തു ചുറ്റല്‍ ആരംഭിച്ചത്.
തൊപ്പക്കാട് ആന വളര്‍ത്തു കേന്ദ്രത്തിലെ മൂര്‍ത്തി, നര്‍മദ, മുതുമല, വില്‍സണ്‍, ജോണ്‍, വസീം, ശങ്കര്‍, ചേരന്‍, സന്തോഷ് തുടങ്ങിയ വളര്‍ത്താനകളുടെ സഹായത്തോടെയാണ് വന നിരീക്ഷണം നടത്തുന്നത്. നിരീക്ഷണം ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ഷിഫ്റ്റുകളിലായി 24 മണിക്കൂറും വനപാലകര്‍ വനത്തില്‍ റോന്ത് ചുറ്റുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."