73000 ട്രാന്‍സ്ജെന്‍ഡറുകളെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ട്രെയിനില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 73000 ട്രാന്‍സ്ജെന്‍ഡറുകളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം മാത്രമായി 20000 പേരെ അറസ്റ്റ് ചെയ്തെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം മറുപടി നല്കി.
ട്രെയിന്‍ യാത്രക്കിടെ ട്രാന്സ്ജെന്ഡറുകള് പണം അപഹരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. യാത്രക്കാരില്‍ ചിലര്‍ അപമാനിക്കല്‍, ശാരീരികമായി കൈയേറ്റം തുടങ്ങിയവ ഇവരില്‍ നിന്നും നേരിട്ടെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങളെ തടയാനായി റെയില്‍വേ സംരക്ഷണ സേന (ആര്.പി.എഫ്) പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 2015 ജനുവരി മുതല്‍ ഈ വര്‍ഷം ജനുവരി വരെ 73837 ട്രാന്‍സ്ജെന്‍ഡറുകളെ യാത്രക്കാരില്‍ നിന്ന് പണം അപഹരിക്കലുമായി ബന്ധപ്പെട്ട പരാതിയില്‍ അറസ്റ്റ് ചെയ്തു. 2015ല്‍ 13546, 2016ല്‍ 19800, 2017ല്‍ 18526, 2018ല്‍ 20566 ട്രാന്‍സ്ജെന്‍ഡറുകളെയാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ മാത്രമായി 1399 പേരെ അറസ്റ്റ് ചെയ്തു. റെയില്‍വേയുടെ ക്രമസമാധാന നില സംരക്ഷിക്കല്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും റെയില്‍വേ മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."