മത്സ്യത്തൊഴിലാളികള്‍ മാനവികതയുടെ ചാലകശക്തി: എം.എല്‍.എ
നീണ്ടകര:ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ വിശ്വമാനവികതയുടെ ചാലകശക്തിയാണെന്ന് എന്‍.വിജയന്‍പിള്ള എം.എല്‍.എ പറഞ്ഞു.
നാലുകണ്ടത്തില്‍ പി. ദാമോദരന്‍ സ്മാരക ട്രസ്റ്റും, പുത്തന്‍തുറ അരയ സേവാസമിതിയും സംയുക്തമായി സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങായ സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിലെ പാണ്ടനാട്, പുലിയൂര്‍, കടപ്ര, വാഴൂര്‍, കല്ലിശ്ശേരി, റാന്നി എന്നീ സ്ഥലങ്ങളില്‍ നിരവധിപേരെ രക്ഷപെടുത്തിയ മല്‍സ്യത്തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു ഒപ്പം ഓണക്കോടിയും വിതരണം ചെയ്തു. ജി. പ്രതാപവര്‍മ്മ തമ്പാന്‍ അധ്യക്ഷത വഹിച്ചു.അരയസേവാസമിതി പ്രസിഡന്റ് യു. രാജു, സെക്രട്ടറി വി. സുരേഷ്, മുന്‍ പഞ്ചായത്തംഗം, യു. പുഷ്പരാജ്, ഡോ. ഡി. അരവിന്ദന്‍ നാലുകണ്ടത്തില്‍, പന്മന തുളസി സംസാരിച്ചു.
പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പുത്തന്‍തുറയില്‍ നിന്നുളള മത്സ്യത്തൊഴിലാളികളെയാണ് ആദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."