അന്യസംസ്ഥാന വഴിയോര കച്ചവടക്കാര്‍ക്കും നിരാശനല്‍കി ഓണം
മാനന്തവാടി: ഇത്തവണത്തെ ഓണത്തില്‍ അന്യസംസ്ഥാന വഴിയോര കച്ചവടക്കാര്‍ക്ക് നിരാശകള്‍ മാത്രം.
വര്‍ഷങ്ങളായി ഏല്ലാ ഓണത്തിനും മാനന്തവാടിയില്‍ ഏത്തിയിരുന്ന പല കച്ചവടക്കാരും ഇത്തവണ മടങ്ങിയത് നിരാശയോടെയാണ്. ഓണക്കാലമായാല്‍ മാനന്തവാടി നഗരത്തെ ഒരാഴ്ച്ച മുന്‍പ് തന്നെ അന്യ സംസ്ഥാന വഴിയോര കച്ചവടക്കാര്‍ കൈയടക്കുന്നത് പതിവ് കാഴ്ച്ചയായിരുന്നു. എന്നാല്‍ മഴകെടുതിയെ തുടര്‍ന്ന് വയനാട്ടില്‍ ഉണ്ടായ നാശനഷ്ടം അറിഞ്ഞായിരിക്കാം.
ചുരുങ്ങിയ വഴിയോര കച്ചവടക്കാര്‍ മാത്രമായിരുന്നു ജില്ലയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്കും നിരാശ മാത്രമായിരുന്നു ബാക്കി. കഴിഞ്ഞ 12 വര്‍ഷമായി താന്‍ കച്ചവടത്തിനായി മാനന്തവാടിയില്‍ എത്തിയെങ്കിലും ഇത് അദ്യമായാണ് ഇത്തരം ഒരു അവസ്ഥ ഏന്ന് കച്ചവടക്കാര്‍ പറഞ്ഞു. കുഞ്ഞ് ഉടുപ്പുകള്‍ വാങ്ങാനായി ഇത്തരം കടകള്‍ക്ക് മുന്നില്‍ ആളുകള്‍ മുന്‍വര്‍ഷങ്ങളില്‍ തടിച്ച് കൂടിയിരുന്നു. എങ്കില്‍ ഇത്തവണ അത്തരം കാഴ്ച്ചകള്‍ നഗരത്തില്‍ എങ്ങും നഷ്ടമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."