രജിസ്ട്രാര്‍ ഓഫിസ് ഉപരോധിച്ചു
മലപ്പുറം: രജിസ്‌ട്രേഷന്‍ ഫീസിനത്തിലെ അമിത വര്‍ധനയില്‍ പ്രതിഷേധിച്ചു ജില്ലാ രജിസ്ട്രാര്‍ ഓഫിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉപരോധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ഇടതുസര്‍ക്കാറിന്റെ ആദ്യബജറ്റില്‍ തന്നെ അന്യായമായ വിലവര്‍ധനയാണു കൊണ്ടുവന്നിട്ടുള്ളതെന്നും ഒരു തരത്തിലുള്ള പണമിടപാടും നടക്കാത്ത ഭാഗപത്രം, ഒഴിമുറി, ദാനം, എന്നിവയ്ക്കു മുദ്രപത്രനിരക്കു കുത്തനെ വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും സമരക്കാര്‍ പറഞ്ഞു. പ്രശ്‌നത്തിനു പരിഹാരമുണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ തുടരുമെന്നും ശനിയാഴ്ച പാര്‍മെന്റ് മണ്ഡലം പരിധിയിലെ മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളും ഉപരോധിക്കുമെന്നും പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു. പി.ഹസന്‍, പി .നിധീഷ്, നൗഫല്‍ ബാബു, അനില്‍ പുളിക്കന്‍, ഇ. സഫീര്‍ ജാന്‍, ഷരീഫ് മുല്ലക്കാട്ട്, റിയാസ് കല്ലന്‍ അശ്‌റഫ് പാക്കൂത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."