HOME
DETAILS

കുട്ടനാട്ടിലെ മഹാ ശുചീകരണത്തിന് ഇന്ന് തുടക്കം

  
backup
August 28, 2018 | 6:40 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b9%e0%b4%be-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0

റോഡു മാര്‍ഗവും ബോട്ടു മാര്‍ഗവുമായാണ് ശുചിയാക്കാനുള്ള ആളുകളെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത്
അലപ്പുഴ: പ്രളയം ബാക്കിയാക്കിയ കുട്ടനാട്ടിലെ വീടുകള്‍ ശുചിയാക്കാനുള്ള മഹാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. അറുപതിനായിരം ആളുകളാണ് ഇതിനായി അണിനിരക്കുന്നത്. കുട്ടനാട്ടിലെ തന്നെ താമസക്കാരായ അമ്പതിനായിരം പേരും പതിനായിരം വോളന്റിയേഴ്‌സും അടങ്ങുന്ന സംഘമാണ് കുട്ടനാടിനെ ശുചിയാക്കാന്‍ തയ്യാറായിട്ടുള്ളത്.
സന്നദ്ധ പ്രവര്‍ത്തകരായ പതിനായിരം വോളന്റിയര്‍മാരില്‍ അയ്യായിരം പേര്‍ ജില്ലയ്ക്ക് പുറത്ത് നിന്നും ഇതിനു വേണ്ടി മാത്രമായി വന്നതാണ്. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളാണ് ഇന്നും നാളെയുമായി നടക്കുന്ന മഹാ ശുചീകരണത്തിലൂടെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടു വരുന്നത്. റോഡു മാര്‍ഗ്ഗവും ബോട്ടു മാര്‍ഗവുമായാണ് ശുചിയാക്കാനുള്ള ആളുകളെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത്.
കൈനകരി, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, നെടുമുടി എന്നീ പഞ്ചായത്തുകളിലേക്കുള്ള ആളുകളെ ബോട്ടു മാര്‍ഗ്ഗം എത്തിക്കും. ഇവിക്കുള്ള ബോട്ടുകള്‍ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നിന്നും പുറപ്പെടും.
ബാക്കിയുള്ള നീലംപേരൂര്‍, രാമങ്കരി, മുട്ടാര്‍, തകഴി, ചെറുതന, കരുവാറ്റ, പള്ളിപ്പാട്, വെളിയനാട്, തലവടി, വീയ്യപുരം, എടത്വാ, എന്നീ പഞ്ചായത്തുകളിലേക്കുള്ളവരെ ബസ്, ടോറസ് ലോറികള്‍ എന്നിവയില്‍ അതാത് സ്ഥലങ്ങളിലെത്തിക്കും. ഉള്‍ഭാഗങ്ങളില്‍ ആവശ്യമെങ്കില്‍ ബോട്ടുകളും ഏര്‍പ്പെടുത്തും. രാവിലെ ഏഴിനാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
22 ടോറസ് ലോറികള്‍, 38 ബസുകള്‍, 500 ഹൗസ് ബോട്ടുകള്‍, 50 മോട്ടോര്‍ ബോട്ടുകള്‍, 20 ശിക്കാര വള്ളങ്ങള്‍, 20 കെട്ടുവള്ളങ്ങള്‍, 10 സ്പീഡ് ബോട്ടുകള്‍, 4 ജങ്കാറുകള്‍ എന്നിവയാണ് മഹാ ശുചീകരണത്തിനായി ജില്ലാ ഭരണകൂടത്തിനു കീഴില്‍ തയ്യാറാക്കിയിരിക്കുന്നത്.
ശുചീകരണത്തിനുള്ള ലോഷനുകള്‍, കയ്യുറകള്‍, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവ അതത് പഞ്ചായത്തുകളില്‍ എത്തിക്കുന്നതിനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  a month ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  a month ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  a month ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  a month ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  a month ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  a month ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  a month ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  a month ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  a month ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago