മുറിച്ചിട്ട മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൊണ്ടുപോയില്ല; കര്‍ഷകര്‍ ദുരിതത്തില്‍
അന്തിക്കാട്: കാഞ്ഞാണി - തൃശൂര്‍ സംസ്ഥാന പാതയില്‍ പെരുമ്പുഴ പാലത്തിനു സമീപം മുറിച്ചിട്ട മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൊണ്ടു പോകാത്തത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു.
മാസങ്ങള്‍ക്കു മുന്‍പ് മരങ്ങള്‍ മുറിച്ചിട്ടു പോയ ഇവര്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നാണ് കര്‍ഷകരുടെ പരാതി. മരങ്ങള്‍ കോള്‍പടവിലേക്കു വീണു കിടക്കുന്നതിനാല്‍ ഇരുപ്പൂ കൃഷി തുടങ്ങിയ പഴങ്ങാ -പറമ്പ് കോള്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഏറെ ദുരിതം.
പാടത്തേക്ക് വെള്ളം തുറന്നു വിടാനും വളമിടാനും കര്‍ഷകര്‍ക്ക് ഇതുമൂലം സാധിക്കുന്നില്ല. വീണു കിടക്കുന്ന മരങ്ങള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.
മരങ്ങള്‍ കടപുഴകി വീണതിനാല്‍ റോഡരികില്‍ വലിയ കുഴികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീതി കുറഞ്ഞതും തിരക്കേറിയതുമായ റോഡരികിലെ ഈ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വഴിവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രിയില്‍ അപകട സാധ്യത ഏറെയാണ്.
മുറിച്ചുനീക്കിയ മരം ഉടന്‍ കൊണ്ടു പോകണമെന്നും അപകട ഭീഷണിയായ കുഴികള്‍ മൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."