മണത്തല ബേബി റോഡിനു സമീപം കഞ്ചാവ് ചെടി കണ്ടെത്തി
ചാവക്കാട്: മണത്തല ബേബി റോഡിനു സമീപം കഞ്ചാവ് ചെടി കണ്ടെത്തി. മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പില്‍ നിന്നാണ് 55 ഗ്രാം തൂക്കമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
ചെടിക്ക് ഒന്നര മാസം പ്രായവും കണക്കാക്കുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ പിന്‍ഭാഗത്ത് അലക്കുകല്ലിനോടു ചേര്‍ന്നാണ് ചെടി വളരുന്നത്. ചാവക്കാട് സി.ഐ എം.കെ സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ ശശീന്ദ്രന്‍ മേലയില്‍, സി.പി.ഒമാരായ അബ്ദുല്‍ റഷീദ്, ആശിശ്, ശരത്ത്, ഷിനു, നിഥിന്‍ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത ചെടി കോടതിയില്‍ ഹാജാരാക്കും.
പറമ്പിന്റെ ഉടമസ്ഥരായ വീട്ടുകാര്‍ക്ക് ഇതേകുറിച്ച് അറിയില്ലെന്ന് പൊലിസ് വ്യക്തമാക്കി. മുന്‍പ് ബ്ലാങ്ങാട് ബീച്ചിനു വടക്ക് കാറ്റാടികള്‍ക്കിടയില്‍ നിന്നും ഇത്തരത്തില്‍ കഞ്ചാവ് ചെടി പൊലിസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ചാവക്കാട് കോടതിക്ക് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുന്നില്‍ നിന്നും രണ്ടു കഞ്ചാവു ചെടികള്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."