HOME
DETAILS
MAL
യു.പിയില്‍ സര്‍ക്കാര്‍ ബംഗ്ലാവില്‍ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു
backup
August 29 2020 | 19:08 PM
ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബംഗ്ലാവില്‍വച്ച് രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു. റെയില്‍വേയില്‍ ഉന്നത ഉദ്യോഗസ്ഥനായ ആര്.ഡി ബാജ്പയുടെ ഭാര്യയും 20കാരനായ മകനുമാണ് ഇന്നലെ വെടിയേറ്റ് മരിച്ചത്.
കൊള്ളസംഘങ്ങളാകാം ആക്രമണത്തിനു പിന്നിലെന്നും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യു.പി പൊലിസ് വ്യക്തമാക്കി. യു.പിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മറ്റു പ്രശ്നങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരേ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് പുതിയ സംഭവങ്ങളും അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."