ഉത്രാടത്തില്‍ പാഞ്ഞാല്‍ വഴിയില്‍ കൊവിഡ്; ഓര്‍ത്തോണം നല്ലോണം
തിരുവവനന്തപുരം: തിരുവോണപ്പുലരിക്ക് ഒരു രാപ്പകല്‍ അകലെയെത്തി നില്‍ക്കുമ്പോള്‍ ഇത്തവണത്തെ ഓണാഘോഷം കാലങ്ങളായുള്ള ഓണസങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്തു കൂടിയാണ്.
ഉത്രാടദിനത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മലയാളികളുടെ ഉത്രാടപ്പാച്ചിലും ഇന്നുണ്ടാകില്ല. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പ്രളയവും പ്രകൃതി ദുരന്തങ്ങളും നിറം കെടുത്തിയ ഓണാഘോഷങ്ങള്‍ക്ക് ഇത്തവണ വില്ലനായത് കൊവിഡ് 19 മഹാമാരിയാണ്. എങ്കിലും കൊവിഡിനു മുന്നില്‍ തോറ്റുപിന്മാറാതെ ജാഗ്രതയോടെയുള്ള ഓണാഘോഷത്തിനാണ് മലയാളികളുടെ ഒരുക്കം.
കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് മാസങ്ങള്‍ തികയുന്ന വേളയിലാണ് ഓണം വന്നെത്തിയത്. മഹാമാരിയുടെ വ്യാപനം ദിനംപ്രതി ആശങ്ക ഉയര്‍ത്തുമ്പോള്‍ പരിമിതികള്‍ നിറഞ്ഞതാണ് മലയാളികള്‍ക്ക് ഈ ഓണക്കാലം. നാടും നഗരവും കൊവിഡില്‍നിന്നു മുക്തമല്ലാത്തതിനാല്‍ ആഘോഷങ്ങള്‍ക്കും മിതത്വം പാലിക്കേണ്ടതുണ്ട്. മലയാളികള്‍ ജാഗ്രതോടെ ഓണം വീട്ടില്‍ ആഘോഷിക്കണമെന്ന് സര്‍ക്കാരും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരില്‍നിന്നും രോഗം പകരാവുന്ന അവസ്ഥയായതിനാല്‍ ഇത്തവണ ഓണ വിരുന്നുകളിലും മറ്റ് പൊതു ആഘോഷങ്ങളിലും നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. കൊവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ ഒഴിവാക്കണം. ഒത്തുകൂടലുകളെല്ലാം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാം. അത്തപ്പൂക്കളവും ഓണസദ്യയും അത്യാവശ്യം കലാപരിപാടികളും വീടുകളില്‍ തന്നെ ഒതുക്കി നിര്‍ത്താം.
വിരുന്നുകാര്‍ക്കൊപ്പം വേണ്ടിവന്നാല്‍ ഓണ്‍ലൈനില്‍ ഓണം ആഘോഷിക്കാം. വിഡിയോ കാള്‍ വഴി പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാം, ആശംസകള്‍ നേരാം. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴഞ്ചൊല്ലിനു പകരം 'ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട്' എന്ന ആരോഗ്യവകുപ്പിന്റെ സന്ദേശം എല്ലാവര്‍ക്കും ഏറ്റെടുക്കാം. അതിജീവനത്തിന്റെ പാതയില്‍ ഏത് സാഹചര്യത്തിലും ഒത്തൊരുമയോടെ മുന്നേറുന്ന മലയാളി മനസുകള്‍ വീണ്ടും മാതൃകയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."