ദുരിത പ്രളയത്തില്‍ നിന്ന് പൂര്‍ണമുക്തമാവാതെ പാവറട്ടി
പാവറട്ടി: ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെങ്കിലും വാസയോഗ്യമല്ലാത്തതിനാല്‍ പലരും മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നു.
പൈങ്കണ്ണിയൂര്‍ കൂരിക്കാട് ഭാഗത്തെ അഞ്ച് കുടുംബങ്ങള്‍ വീട് വാസയോഗ്യമല്ലാത്തതിനാല്‍ ഹെല്‍ത്ത് സബ്‌സെന്ററിലാണ് താമസിപ്പിച്ചിരിക്കുന്നത്. ചില കുടുംബങ്ങള്‍ വെന്മേനാട് ജ്വാല അങ്കണവാടിയിലാണുള്ളത്. 40 വീടുകളാണ് പാവറട്ടി തീരദേശത്ത് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായത്. നൂറില്‍ പരം വീടുകള്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവരുടെ താമസ സ്ഥലം ക്രമീകരിക്കുകയെന്നതാണ് വലിയ ചോദ്യചിഹ്നമായി മുന്നിലുള്ളത്.
മരുതയൂര്‍ ഗവ.യു.പി സ്‌കൂളില്‍ ഇപ്പോഴും ക്യാംപ് നടക്കുന്നുണ്ട്. ഈ മേഖലകളിലെ മറ്റു എല്ലാ സ്‌കൂളുകളും ശുചീകരണം നടത്തിക്കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയില്‍ പറഞ്ഞു. അതാതു വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വെന്മേനാട് എം.എ.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാവറട്ടി സാന്‍ജോസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചിറ്റിലപ്പിള്ളി ഐ.ഇ.എസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകളും അവരുടെ അധ്യാപകരും ഈ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതോടൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റു സംഘടനാ പ്രവര്‍ത്തകരും ശുചീകരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."