വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്‍പിലെ പാര്‍ക്കിങ് അവകാശ ലംഘനമെന്ന് ഹൈക്കോടതി
കൊച്ചി: വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്‍പിലെ പാര്‍ക്കിങ് ജനങ്ങള്‍ക്ക് റോഡില്‍ പ്രവേശിക്കാനുള്ള അവകാശ ലംഘനമെന്ന് ഹൈക്കോടതി. കൊല്ലം തേവലക്കര പഞ്ചായത്തിലെ പടപ്പനാല്‍ കവലയിലെ ഓട്ടോറിക്ഷാ പാര്‍ക്കിങ് മാറ്റണമെന്നാവശ്യപ്പെട്ട് എം.നൗഷാദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
അനധികൃത പാര്‍ക്കിങ് സംബന്ധിച്ച് പൊലിസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. വാഹനവകുപ്പിന്റെ അനുമതിയുണ്ടെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ഭൂവുടമകള്‍ക്ക് റോഡിനോട് ചേര്‍ന്നുകിടക്കുന്ന ഭൂമിയിലേക്ക് കയറാന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. പാര്‍ക്കിങിന്റെ പേരില്‍ ഭുവുടമകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. അനധികൃത പാര്‍ക്കിങ് ഒഴിവാക്കി വ്യാപാരത്തിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പൊലിസിന് കോടതി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."