HOME
DETAILS
MAL
ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പ് ഫൈനലില്‍
backup
April 26 2019 | 22:04 PM
മ്യൂണിക്ക്: സെമി ഫൈനലില്‍ വെര്‍ഡര്‍ ബ്രമനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ വെര്‍ഡറെ 3-2ന് പരാജയപ്പെടുത്തിയാമ് ബയേണ്‍ ഫൈനലിലെത്തിയത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി (36), (80), തോമസ് മുള്ളര്‍ (63) എന്നിവരാണ് ബയേണിന് വേണ്ടി ഗോള്‍ നേടിയത്.
മത്സരത്തിലെ നാല് ഗോളുകളും പിറന്നത് ര@ണ്ടാം പകുതിയിലാണ്.
ഓസ്‌കോ, റാഷിക എന്നിവര്‍ വെര്‍ഡര്‍ ബ്രെമന്റെ ഗോളുകള്‍ നേടി.
ഫൈനലില്‍ ആര്‍.ബി ലെപ്‌സിഗാണ് ബയേണ്‍ മ്യൂണിക്കിന്റെ എതിരാളികള്‍. കഴിഞ്ഞ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ടിന്റെ മുന്നില്‍ നഷ്ടപ്പെടുത്തിയ കിരീടം ഈ വര്‍ഷം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ബയേണ്‍ മ്യൂണിക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."