ഗുരുവായൂരില്‍ അടുത്തമാസം മുതല്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം: വിവാഹ ബുക്കിങ് ആരംഭിക്കും
തൃശൂര്‍:കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. അടുത്ത മാസം 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്.ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിച്ച് വിര്‍ച്വല്‍ ക്യൂ വഴി ആണ് ഭക്തരെ പ്രവേശിപ്പിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തു വരുന്നവര്‍ക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദര്‍ശനം അനുവദിക്കുക.
നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിനു സമീപം നിന്ന് ദര്‍ശനം നടത്തി ചുറ്റമ്പലം വഴി പ്രദക്ഷിണം വച്ച് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വാതില്‍ വഴി പോകണം. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 60 വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിങ് ഓഗസ്റ്റ് 31 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 31 മുതല്‍ വാഹനപൂജ ഏര്‍പ്പെടുത്തുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."