HOME
DETAILS
MAL
പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയെന്ന് സഊദി അരാംകോ
backup
August 30 2020 | 18:08 PM
ദുബൈ: സഊദിയിലെ ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോ പുതുതായി രണ്ട് എണ്ണ-പ്രകൃതിവാതക പാടങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജമന്ത്രി. ഉത്തര മേഖലയിലാണ് ഇവ കണ്ടെത്തിയതെന്ന് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് ആല് സഊദ് പറഞ്ഞു.
പുതുതായി കണ്ടെത്തിയ അബ്റാഖ് അല്‍ തൊലൂല് എണ്ണപ്പാടത്ത് 3,189 ബാരല്‍ അസംസ്കൃത എണ്ണ പ്രതിദിനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവിടെ 35 ലക്ഷം ക്യുബിക് അടി പ്രകൃതിവാതകവുമുണ്ട്.
മറ്റൊന്ന് അല്‍ ജോഫ് മേഖലയിലെ ഹദാബാത്ത് എണ്ണപ്പാടമാണ്. ഇവിടെ 16 ദശലക്ഷം ക്യുബിക് അടി പ്രകൃതിവാതകവും പ്രതിദിനം 1,944 ബാരല്‍ എണ്ണയും ലഭ്യമാണ്. അരാംകോ കൂടുതല്‍ ഖനനവുമായി മുന്നോട്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."