HOME
DETAILS
MAL
ലൈംഗികാരോപണക്കേസ്: പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് നിരോധിക്കാന്‍ ഹരജി
backup
April 26 2019 | 22:04 PM
ന്യൂഡല്‍ഹി: ലൈംഗികാരോപണക്കേസുകളില്‍ കുറ്റം തെളിയുന്നത് വരെ ആരോപണ വിധേയരായവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് നിരോധിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. യൂത്ത് ബാര്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്ന സംഘടനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റം തെളിയും വരെ ആരോപിതരുടെ പേര് വെളിപ്പെടുത്തുന്നത് സമൂഹത്തിനു മുന്നില്‍ അയാള്‍ക്ക് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ഹരജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കെട്ടിച്ചമച്ച ലൈംഗികാരോപണം ഒരു നിരപരാധിയുടെ ജീവിതം തന്നെ തകര്‍ക്കുമെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."