HOME
DETAILS
MAL
വീടുകളുടെ പുനര്‍നിര്‍മാണം: നഷ്ടം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെത്തും
backup
August 28 2018 | 18:08 PM
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ വേഗത്തില്‍ ഏറ്റെടുക്കുമെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ദുരന്തത്തിന്റെ പ്രഹരമേറ്റ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയുള്ള നടപടികള്‍ ഇതിനായി ആവിഷ്കരിച്ചിട്ടുണ്ട്.
വിവരശേഖരണവും ക്രോഡീകരണവും പരിശോധനയും കംപ്യൂട്ടര്‍ വഴി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് മൊബൈല്‍ ആപ് ക്രമീകരിച്ചിട്ടുണ്ട്. വിവരശേഖരണത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് ദുരന്തബാധിതമായ എല്ലാ വീടുകളുടെയും നിലവിലുള്ള സ്ഥിതി ഫോട്ടോഗ്രാഫ് അടക്കം രേഖപ്പെടുത്തി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും സഹായവും പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും നല്‍കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."