HOME
DETAILS
MAL
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ തെരുവ് യുദ്ധം
backup
August 31 2020 | 06:08 AM
തിരുവനന്തപുരത്ത്: രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരം നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ കുടുംബത്തിനു പിന്തുണയേകി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പട്ടിണി സമര വേദിയിലേക്ക് ഡി.വൈ.എഫ്.ആ പ്രവര്‍ത്തര്‍ ഇരച്ചെത്തുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു പോയതിനു പിന്നാലെയാണ് തെരുവ് സംഘട്ടനം ഉണ്ടായത്. പ്രതിപക്ഷ നേതാവും എം.എല്‍.എമാരും പങ്കെടുത്ത പരിപാടി അലങ്കോലപ്പെട്ടതില്‍ പൊലീസിന്റെ അനാസ്ഥയുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."