ജില്ലാ കലക്ടര്‍മാര്‍ക്ക് 330 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 330 കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ഭക്ഷണവും വസ്ത്രവും നല്‍കാനാണ് ഏറ്റവും കൂടുതല്‍ തുക, 117.72 കോടി രൂപ. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 99.85 കോടി രൂപയും കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി നല്‍കാന്‍ 18.08 കോടി രൂപയും കാര്‍ഷിക വിളകളുടെ നഷ്ടപരിഹാരത്തിന് 51.75 കോടി രൂപയും അനുവദിച്ചു.
മരുന്ന് വിതരണം, കുടിവെള്ള വിതരണം, വളര്‍ത്തുമൃഗ സംരക്ഷണം, ബോട്ട് തകര്‍ന്നവര്‍ക്കുള്ള സഹായം, നശിച്ച കാര്‍ഷിക ഉപകരണങ്ങള്‍ക്കു പകരം വാങ്ങാനുള്ള സഹായം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി 1.4 കോടി രൂപ വീതവും വിനിയോഗിക്കാം. സംസ്ഥാന ദുരന്തനിവാരണ മാനദണ്ഡ പ്രകാരമാണ് തുക അനുവദിച്ചത്. തുക ചെലവിടുന്നതിന്റെ കണക്കുകള്‍ യഥാസമയം കലക്ടര്‍മാര്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."