ഇന്ത്യന്‍ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും മേലുള്ള നാണം കെട്ട ആക്രമണം; രാജ്യകാര്യങ്ങളില്‍ ഇടപെടാന്‍ ഒരു വിദേശ കാമ്പനിയേയും അനുവദിക്കരുത്- ഫേസ്ബുക്കിനെതിരെ രാഹുല്‍
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചെന്ന ആരോപണം ശക്തമാകുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രീഹുല്‍ ഗാന്ധിയും രംഗത്ത്. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള നാണംകെട്ട ആക്രമണമാണ് ഫേസ് ബുക്കും വാട്‌സ് ആപ്പും നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ ആക്രമണം.
'ഇന്ത്യയുടെ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും നേരെയുള്ള ഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും നാണംകെട്ട ആക്രമണത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പൂര്‍ണ്ണമായും തുറന്നുകാട്ടിയിരിക്കുന്നു. ഒരു വിദേശ കമ്പനി പോയിട്ട് പുറത്തുനിന്നുള്ള ഒരാളെപ്പോലും നമ്മുടെ രാജ്യത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുത്. സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുകയും വേണം' രാഹുല്‍ ആവശ്യപ്പെട്ടു.
അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച വന്ന വന്ന ലേഖനവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
International media have fully exposed Facebook’s & WhatsApp's brazen assault on India's democracy & social harmony.
— Rahul Gandhi (@RahulGandhi) September 1, 2020
No one, let alone a foreign company, can be allowed to interfere in our nation's affairs.
They must be investigated immediately & when found guilty, punished. pic.twitter.com/5tRw797L2y
ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയായ മുസ്‌ലിം സമുദായത്തില്‍ പെട്ടയാളെക്കുറിച്ചായിരുന്നു അസം ബി.ജെ.പി നേതാവ് ശിലാദിത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'നമ്മുടെ അമ്മപെങ്ങന്മാരെ ബംഗ്ലാദേശി മുസ്‌ലിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ഇങ്ങനെയാണ്' സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ത്തിയ ഈ സംഭവത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്ത് ശിലാദിത്യ ദേവ് കുറിച്ചത് ഇങ്ങനെയാണ്.
ഈ പോസ്റ്റ് വളരെപ്പെട്ടെന്ന് നിരവധിപേര്‍ ഷെയര്‍ ചെയ്തിരുന്നു. വര്‍ഗ്ഗീയവിദ്വേഷ പോസ്റ്റെന്ന നിലയില്‍ വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്‌തെന്നാണ് ഫേസ്ബുക്കിന്റെ വാദം.
എന്നാല്‍ ഒരു വര്‍ഷത്തോളം ഈ പോസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്ന് ടൈം മാഗസീന്‍ ചൂണ്ടിക്കാട്ടി. 2020 ഓഗസ്റ്റ് 21ന് ടൈം മാഗസിന്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട ശേഷമാണ് ഈ പോസ്റ്റ് നീക്കം ചെയ്തത്.
ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്‌ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫേസ് ബുക്കിന് പിന്നാലെ 40 കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്‌സ് ആപ്പും ബി.ജെ.പി കൈപ്പിടിയിലാക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."