HOME
DETAILS
MAL
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 200 രൂപ കൂടി
backup
September 02 2020 | 05:09 AM
കൊച്ചി:തിരുവോണദിന അവധിക്ക് ശേഷം സ്വര്‍ണവില നേരിയ തോതില്‍ വര്‍ധിച്ചു.പവന് 200രൂപ കൂടി 37,800രൂപയിലെത്തി. ഗ്രാമിന് 25രൂപ വര്‍ധിച്ച് 4,725രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞമാസം അവസാനം സ്വര്‍ണവില ദിനംപ്രതി കുറഞ്ഞുവരികയായിരുന്നെങ്കില് ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വില കൂടുകയാണ് ചെയ്തത്.
ഓഗസ്റ്റ് 29ന് 37,600രൂപയായിരുന്നു ഒരുപവന് സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് ഏഴിന് ഒരുപവന് സ്വര്‍ണത്തിന്റെ വില 42,000രൂപയായി ഉയര്‍ന്നെങ്കിലും ഓഗസ്റ്റ് 10മുതല്‍ വിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു.ഓഗസ്റ്റ് 18ന് വില 40,240രൂപയിലെത്തിയെങ്കിലും പിന്നീട് വില പടിപടിയായി കുറഞ്ഞുവരികയായിരുന്നു.
ആഗോളവിപണിയിലും ഇന്നലെ നേരിയതോതില്‍ സ്വര്‍ണവില വര്‍ധിച്ചു. ആഗോളവിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,986 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."