കൃഷി കഴിഞ്ഞ് വൈക്കോല്‍ നീക്കിയില്ല; സമീപവാസികള്‍ക്ക് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നതായി പരാതി
മുരിയാട്: പുല്ലൂര്‍ അമ്പലനട പ്രദേശത്തോട് ചുറ്റുമായി കിടക്കുന്ന മുരിയാട് കായലില്‍ നെല്‍ക്കൃഷി കൊയ്ത്ത് കഴിഞ്ഞ ശേഷം വൈക്കോല്‍ കയറ്റി കൊണ്ടുപോകാതെ പാടത്ത് തന്നെ ഉപേക്ഷിക്കുന്നത് സമീപവാസികള്‍ക്ക് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇരിഞ്ഞാലക്കുട പൊലിസിനും മുരിയാട് പഞ്ചായത്തിനും ആരോഗ്യവിഭാഗത്തിനും പരാതി നല്‍കിയിട്ടും വിഷയത്തില്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി പ്രദേശത്ത് ഇത്തരത്തില്‍ വേനല്‍മഴയ്ക്കു മുന്‍പായി വൈക്കോല്‍ ഉപേക്ഷിക്കുകയും മഴയില്‍ വൈക്കോല്‍ ചീഞ്ഞ് പാടത്തെ വെള്ളം സമീപത്തെ കിണറുകളിലേയ്ക്ക് ഇറങ്ങുന്നതു മൂലം പ്രദേശവാസികള്‍ക്ക് ഈ വെള്ളം ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. കൂടാതെ പ്രദേശത്ത് ദുര്‍ഗന്ധം നിറയുകയും സ്വസ്ഥമായ ജീവിതം സാധ്യമല്ലാതാവുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികള്‍ നല്കിയ പരാതിയില്‍ പറയുന്നു.
വിഷയത്തില്‍ അടിന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."