HOME
DETAILS

സഊദിയിൽ ഭീകരാക്രമണക്കേസിൽ 7 പ്രതികൾക്ക് വധ ശിക്ഷ

  
backup
September 02 2020 | 21:09 PM

7-terrorists-to-die-for-deadly-2014-al-ahsa-attack

     റിയാദ്: സഊദിയിൽ ഭീകരക്രമണ കേസിൽ ഏഴ് പേർക്ക് വധ ശിക്ഷ വിധിച്ചു. 2014 ൽ കിഴക്കൻ സഊദിയിലെ അൽ ഹസയിലെ അദ്ദാൽവ ഗ്രാമത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പങ്കെടുത്ത പ്രതിളിലെ ഏഴ് പേർക്കെതിരെയാണ് റിയാദ് സ്പെഷ്യൽ ക്രിമിനൽ കോർട്ട് വധ ശിക്ഷക്ക് വിധിച്ചത്.

       ഭീകരാക്രമണത്തിൽ പങ്കെടുത്ത മറ്റു 3 പ്രതികൾക്ക് 25 വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. വധ ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ഉടൽ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്.

       വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ പത്ത് പ്രതികളും ഹാജരായിരുന്നു. രണ്ട് പ്രതികൾ എത്തിയിരുന്നില്ല. ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളെയാണ് വധശിക്ഷക്ക് ശേഷം ഉടൽ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുക. 6, 7, 12 പ്രതികളെ വധശിക്ഷക്ക് വിധേയരാക്കും. 8, 10, 11 പ്രതികൾക്കാണ് 25 വർഷം തടവ് വിധിച്ചത്. ആക്രമണത്തിൽ പ്രതികൾക്കുള്ള പങ്കിനനുസരിച്ചാണു ശിക്ഷകൾ വിധിച്ചിട്ടുള്ളത്.

        2014 നവംബർ 3 നാണ് അൽ അഹ്സയിലെ അദ്ദാൽവ ഗ്രാമത്തിൽ ശിയാ ഹുസൈനിയ വിഭാഗത്തിനു നേരെ അക്രമികൾ മെഷീൻ ഗണും പിസ്റ്റളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സംഭവത്തിൽ സാധാരണക്കാരായ എട്ട് പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  17 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago