HOME
DETAILS

വിലത്തകര്‍ച്ച നേരിടാന്‍ ഗോതമ്പ് ഇറക്കുമതിയില്‍ 40 ശതമാനം തീരുവ വര്‍ധിപ്പിച്ചു

  
backup
April 27 2019 | 20:04 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


ന്യൂഡല്‍ഹി: ഗോതമ്പ് മേഖലയിലെ പ്രതിസന്ധി മറികടക്കാനായി ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന്റെ തീരുവ 40 ശതമാനം വര്‍ധിപ്പിച്ചു. ഇന്നലെയാണ് സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നേരത്തെ ഇത് 30 ശതമാനമായിരുന്നു.
ഇറക്കുമതി ചെയ്യുന്ന ഗോതമ്പ് വന്‍തോതില്‍ വന്നതോടെ ഈ വര്‍ഷം പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഗോതമ്പിന്റെ വില 11 ശതമാനത്തോളം താഴ്ന്നിരുന്നു. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് ഗോതമ്പ് കൃഷിയില്‍ നല്ല വിളവുണ്ടായതും വിലത്തകര്‍ച്ചക്ക് കാരണമായി.
വന്‍തോതില്‍ ഇറക്കുമതി ചെയ്തതോടെ മില്ലുകളില്‍ ഇത്തരം ഗോതമ്പ് എത്തിത്തുടങ്ങി. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന വില നല്‍കി തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങിക്കാന്‍ പലരും മടികാണിച്ചു. അതിനിടയില്‍ ആഗോളതലത്തില്‍ ഗോതമ്പ് വില കുറഞ്ഞതും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.
പ്രാദേശിക തലത്തില്‍ ഉല്‍പാദനം വര്‍ധിച്ചതോടെ വിലത്തകര്‍ച്ച മറികടക്കാനും കര്‍ഷകരെ രക്ഷിക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. 100 കി.ലോ ഗോതമ്പിന് 1,840 രൂപ നിരക്കിലാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. നിലവിലെ വിലയില്‍ നിന്ന് ആറ് ശതമാനം വില വര്‍ധിപ്പിച്ചതോടെയാണ് ഇത്.
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഈ വര്‍ഷം ഗോതമ്പ് ഉല്‍പാദനത്തില്‍ രണ്ട് ശതമാനമാണ് വര്‍ധനവുണ്ടായത്. ഇക്കഴിഞ്ഞ ഒന്നാം തിയതിയില്‍ സര്‍ക്കാരിന്റെ ധാന്യശേഖരത്തില്‍ ഗോതമ്പിന്റെ അളവ് 17 മില്യന്‍ ടണ്‍ ആണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി 30 ശതമാനം വര്‍ധനവാണ് ഇത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago