എല്‍.പി അറബിക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നാരംഭിക്കും
കോഴിക്കോട്: വിക്ടേഴ്സ് ചാനല്‍ വഴി നല്കുന്ന ഓണ്‍ലൈന്‍ അറബിക് എല്‍.പി ക്ലാസുകള്‍ ഇന്നാരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നെങ്കിലും അറബി ക്ലാസുകള്‍ക്ക് വിക്ടേഴ്സ് ചാനലില്‍ സമയം അനുവദിച്ചിരുന്നില്ല.
അറബിക് ക്ലാസുകള്‍ എന്നു മുതല്‍ നല്കുമെന്നതിന് കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ ജൂണ്‍ ആദ്യം മുതല്‍ തന്നെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സമരങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒറ്റപ്പെട്ട ക്ലാസുകള്‍ നല്‍കിയെങ്കിലും എല്‍.പി, യു.പി വിഭാഗങ്ങളില്‍ അറബിക് ക്ലാസുകള്‍ നല്‍കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
തുടര്‍ന്ന് കെ.എ.ടി.എഫ് ശകതമായ സമരപരിപാടികള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രൈമറി ക്ലാസുകള്‍ അനുവദിക്കാന്‍ അധികൃതര്‍ തയാറായത്. വിവിധ മത സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ കെ.എ.ടി.എഫിന്റെ സമരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചിരുന്നു. പ്രൈമറി അറബിക് ക്ലാസുകള്‍ അനുവദിച്ച കൈറ്റ് അധികൃതരെ കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം.വി അലിക്കുട്ടി, ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ഹഖ്, ട്രഷറര്‍ എം.പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."