HOME
DETAILS

സ്വര്‍ണക്കടത്ത് കേസും ബംഗളുരു മയക്കുമരുന്നു കേസും തമ്മില്‍ ബന്ധം: ചെന്നിത്തല

  
backup
September 04, 2020 | 11:43 AM

ramesh-chennithala-demands-probe-against-bineesh-kodiyeri

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും ബംഗളുരു മയക്കുമരുന്നു കേസും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുളള ബന്ധം മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് സംഘവുമായി കോടിയേരിയുടെ മകന്റെ ബന്ധമെന്താണെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി മൗനം വെടിയണം.

ശിവശങ്കറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് തന്നെയാണ് മയക്കുമരുന്നു കടത്തുകാരുടെ കാര്യത്തില്‍ ബിനീഷ് കോടിയേരിയും പറഞ്ഞത്. എന്തുകൊണ്ടാണിതെന്ന് കോടിയേരി വിശദീകരിക്കുന്നില്ല. ദിവസങ്ങള്‍ കഴിയുന്തോറും ആളുകളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇക്കാര്യം ഉദ്ദേശിച്ചാണോയെന്നും ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

നൈറ്റ് പാര്‍ട്ടിയുടെ വിവരങ്ങള്‍ പൊലിസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. നാര്‍ക്കോട്ടിക് സെല്‍ ഇതൊന്നും അന്വേഷിക്കുന്നില്ല. പാര്‍ട്ടി നേതാവിന്റെ മകന് വേണ്ടി പൊലിസ് കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന പൊലിസ് നാര്‍ക്കോട്ടിക് സെല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷത്തിൽ യുഎഇയിലെ ആദ്യ മഴ ഫുജൈറയിൽ; എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

uae
  •  4 days ago
No Image

100 സീറ്റിൽ കുറഞ്ഞൊന്നുമില്ല; സച്ചിൻ പൈലറ്റും കനയ്യയും കേരളത്തിലേക്ക്; പടയൊരുക്കവുമായി കോൺഗ്രസ്

Kerala
  •  4 days ago
No Image

പരിക്കിനെ അതിജീവിച്ച് സൂപ്പർതാരം കളത്തിലേക്ക്; ഇന്ത്യക്ക് കരുത്ത് കൂടുന്നു

Cricket
  •  4 days ago
No Image

ഫാമിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഒമാനിൽ പ്രവാസി അറസ്റ്റിൽ

oman
  •  4 days ago
No Image

റഷ്യൻ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു: സമുദ്ര വ്യാപാര സ്വാതന്ത്ര്യം അപകടത്തിൽ; അപലപിച്ച് റഷ്യയും വെനസ്വേലയും

International
  •  4 days ago
No Image

ദുബൈയിലെ സ്പിന്നീസ്, വെയ്‌ട്രോസ് ശാഖകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം വരുന്നു; ആദ്യ രണ്ട് മണിക്കൂർ സൗജന്യം

uae
  •  4 days ago
No Image

അമ്പരിപ്പിച്ച് ഫാഫ്...പലരും വിരമിക്കുന്ന പ്രായത്തിൽ ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

ഹിജാബ് ധരിച്ചെത്തുന്നവർക്ക് ഇനി ജ്വല്ലറികളിലേക്ക് പ്രവേശനമില്ല; സ്വർണം വാങ്ങുന്നതിൽ വിലക്കേർപ്പെടുത്തുന്ന ആദ്യസംസ്ഥാനമായി ബിഹാർ

National
  •  4 days ago
No Image

ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചു; ആറ്റിങ്ങലിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സഊദിയിൽ ഇനി മൂന്ന് തരം പെട്രോളുകൾ; ഹൈ-പെർഫോമൻസ് വാഹനങ്ങൾക്കായി 98-ഒക്ടേൻ

Saudi-arabia
  •  4 days ago