കാറ്റും മഴയും: വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ ദുരിതം പേറുന്നു
കുന്നുംകൈ: കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും വീട് പൂര്‍ണമായി നഷ്ടപ്പെട്ട കുടുംബങ്ങള്‍ ദുരിതം പേറുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പുലിയംകുളംനെല്ലിയര കോളനിയിലെ കുടുംബങ്ങളാണ് ദുരിതത്തിലായത്.
പരപ്പ ഗവ.സ്‌കൂളിലെ പുനരധിവസ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ച 31 കുട്ടികളുള്‍പ്പെടെ 53 പേരാണ് ക്യാംപിലുള്ളത്. ഭക്ഷണവും അവശ്യ വസ്തുക്കളും ലഭിക്കാതെ ഈ കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ക്യാംപിലുള്ളവര്‍ക്കായി പരപ്പ കാരാട്ട് ചാലഞ്ചേര്‍സ് ക്ലബിലെ കുട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങി തേങ്ങ ശേഖരിച്ച് വില്ലേജ് ഓഫിസര്‍ ഏലിയാസ് ദാസിന് കൈമാറി.
ക്യാപിലേക്കായി മൂന്നു ക്വിന്റല്‍ അരിയും വസ്ത്രങ്ങളും പരപ്പയിലെ വ്യാപാരി റോയ് ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍ സംഭാവന നല്‍കി. മഹിളാ അസോസിയേഷന്‍ ബിരിക്കുളം വില്ലേജ് കമ്മിറ്റിയംഗങ്ങള്‍ ഭക്ഷണ സാധനങ്ങളും നല്‍കി.
അതേസമയം ക്യാംപിലുള്ളവര്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാവാതെ നോക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എ.ഡി.എം.സി. ബിജു പറഞ്ഞു.
ഭക്ഷണവും വൈദ്യസഹായവുമുള്‍പ്പെടെ എല്ലാം റവന്യു അധികൃതര്‍ ഉത്തരവാദിത്വത്തോടെ ചെയ്തു വരികയാണ്. ഇവരില്‍ നാലുകുടുംബങ്ങള്‍ക്ക് പട്ടയമില്ലാത്തതാണ്. ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്ക് സഹായമായി വില്ലേജ് ഓഫിസറുടെ ചാര്‍ജുള്ള ഏലിയാസ് ദാസിന്റെയും താലൂക്കിന്റെയും പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
മഴയിലും കാറ്റിലും സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെട്ട് പരപ്പ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അധികൃതര്‍ വഴി മാത്രം നല്‍കണമെന്ന് വില്ലേജ് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഏലിയാസ് ദാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."