മാല മോഷണം; രണ്ടു സ്്ത്രീകളെ പിടികൂടി
കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് മാല മോഷ്ടിച്ച സംഭവത്തില്‍ രണ്ടു സ്്ത്രീകളെ പൊലിസ് പിടികൂടി. പയ്യന്നൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് തിരുപ്പൂര്‍ വാസനാസിപാളയത്തെ വിജിയുടെ ഭാര്യ ജ്യോതി (48), മുകേഷിന്റെ ഭാര്യ ജയന്തി (43) എന്നിവരെയാണ് നാട്ടുകാരുടെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും സഹായത്തോടെ പൊലിസ് പിടികൂടിയത്.
കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിനിടെ കാഞ്ഞങ്ങാട് പുതിയവളപ്പിലെ കുഞ്ഞിരാമന്റെ ഭാര്യ പി.വി കാര്‍ത്യായനി(65)യുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇന്നലെ ഉച്ചക്ക് അന്നദാനത്തിനിടെ ക്യൂവിലെ തിരക്കില്‍ പെട്ടെന്നുണ്ടായ തള്ളലില്‍ കാര്‍ത്യായനി മുന്നോട്ടാഞ്ഞപ്പോഴാണ് മാല പൊട്ടിച്ചത്.
മാല പൊട്ടിച്ചെടുത്തത് കണ്ട കാര്‍ത്യായനി നിലവിളിച്ചപ്പോള്‍ ഇരുവരും ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. ഉടന്‍ പൊലിസും നാട്ടുകാരും നടത്തിയ തെരച്ചിലിനിടയില്‍ ജില്ലാ ആശുപത്രി പരിസരത്തുവച്ച് വസ്ത്രം മാറി നില്‍ക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. എന്നാല്‍ പൊട്ടിച്ചെടുത്ത മാല ഇവരുടെ കൈയിലുണ്ടായിരുന്നില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മാല മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് പൊലിസ് സംശയിക്കുന്നു. വിദ്യാനഗര്‍, കാസര്‍കോട്, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലും നിരവധ ിമാല മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേളോത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ കേളോത്തെ കെ. യശോദയുടെ കഴുത്തില്‍ നിന്നും മൂന്നു പവന്‍ മാല നഷ്ടപ്പെട്ടിരുന്നു.
ജനുവരി 17ന് ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങിനിടെ ഭക്ഷണം കഴിച്ച് കൈ കഴുകുകയായിരുന്ന കവ്വായിയിലെ കുഞ്ഞിരാമന്റെ ഭാര്യ കമലാക്ഷിയുടെ കഴുത്തില്‍ നിന്നും നാലരപവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്തതും ഇവര്‍ തന്നെയാണെന്ന് സ്.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവര്‍ക്കൊപ്പം പതിനഞ്ചു വയസില്‍ താഴെ പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടാകാറുണ്ട്. പൊട്ടിച്ചെടുക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഈ കുട്ടി മുഖേന മറ്റൊരിടത്തേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നാണ് പൊലിസിന്റെ നിഗമനം. ഈ കുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."