HOME
DETAILS
MAL
രാജ്നാഥ് സിങ്ങും വീ ഫെന്‍ഗെയും കൂടിക്കാഴ്ച നടത്തി
backup
September 05 2020 | 03:09 AM
മോസ്കോ: അതിര്‍ത്തിയില്‍ ഇരു സേനകളും മുഖാമുഖം നില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വീ ഫെന്‍ഗെയും റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോയില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കൂടിക്കാഴ്ച നടക്കുമോയെന്ന് ലോകം ഉറ്റുനോക്കവേയാണ് ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ മോസ്കോ ഉച്ചകോടിയില്‍ ഇരുവരും ചര്‍ച്ച നടത്തിയത്.
ചൈനീസ് പ്രതിരോധ മന്ത്രി കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മെയില്‍ ലഡാക്കിലുടലെടുത്ത സംഘര്‍ഷത്തോടെയാണ് ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിച്ചത്. ഇതിന് ശേഷം ആദ്യമായാണ് ഉന്നതതലത്തില്‍ ഒരു കൂടിക്കാഴ്ച നടക്കുന്നത്. പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍, റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡി.ബി വെങ്കിടേഷ് വര്‍മയും ചര്‍ച്ചയില്‍ പങ്കെടുത്തു. രാത്രി 9.30ന് മോസ്കോയിലെ പ്രമുഖ ഹോട്ടലിലായിരുന്നു നേതാക്കള്‍ കൂടിക്കണ്ടത്. പരസ്പരവിശ്വാസവും സഹകരണവുമുണ്ടെങ്കിലേ മേഖലയില്‍ സമാധാനമുണ്ടാകൂവെന്ന് രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."