
ഇന്ന് അധ്യാപക ദിനം: കാടിനപ്പുറം ജീവനായ കുട്ടികളെ തേടിയുള്ള മായ ടീച്ചറുടെ കാല്‍നടയാത്രക്ക് വര്‍ഷം പതിനഞ്ചായി
കല്‍പ്പറ്റ: ഘോരവനത്തിലൂടെയുള്ള മായ ടീച്ചറുടെ കാല്‍നടയാത്ര തുടങ്ങിയിട്ട് 15 വര്‍ഷം. അതിനിയും തുടരുന്നതിനും ടീച്ചര്‍ക്ക് പ്രയാസവുമില്ല, കാരണം കാടിനപ്പുറം ടീച്ചറുടെ ജീവനായ കുട്ടികളുണ്ട്. പുല്‍പ്പള്ളി പഞ്ചായത്തിലെ വനാന്തര്‍ ഭാഗത്ത് കര്‍ണാടകയോട് കബനി നദി അതിരിട്ടുകിടക്കുന്ന വെട്ടത്തൂര്‍ ഗ്രാമത്തിലെ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിലെ കുട്ടികളാണ് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനത്തിലൂടെ ആരെയും കൂസാതെ നടക്കാന്‍ ടീച്ചര്‍ക്ക് പ്രചോദനമാകുന്നത്.
പെരിക്കല്ലൂരില്‍ താമസിക്കുന്ന ടീച്ചര്‍ക്ക് ഏതാണ്ട് രണ്ടുകിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്താല്‍ മാത്രമാണ് വെട്ടത്തൂരിലെത്താന്‍ സാധിക്കുക. അതില്‍ ഒരു കിലോമീറ്ററിലധികം ഘോരവനമാണ്. ആനയും പുലിയും കടുവയും കരടിയും കാട്ടുപോത്തുമൊക്കെ വിഹരിക്കുന്ന വനം.
16 വര്‍ഷം മുന്‍പ് പെരിക്കല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ മദര്‍ പി.ടി.എ പ്രസിഡന്റായതാണ് മായ എന്ന വീട്ടമ്മയെ ടീച്ചര്‍ എന്ന വിളിപ്പേരിലേക്ക് മാറ്റിയത്. പി.ടി.എ മീറ്റിങ്ങുകളില്‍ വെട്ടത്തൂര്‍ കോളനിയില്‍നിന്നുള്ളവരെ കാണാത്തതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അവിടുത്തെ കുട്ടികളൊന്നും സ്‌കൂളിലേക്ക് അങ്ങിനെ വരാറില്ലെന്നും മൂന്നാംതരമൊക്കെ ആകുമ്പോഴേക്ക് പഠനം നിര്‍ത്താറാണ് പതിവെന്നും അധികൃതര്‍ ടീച്ചറോട് പറഞ്ഞു. ഇതോടെ ഈ കുട്ടികളെ എങ്ങിനെ സ്‌കൂളിലെത്തിക്കാമെന്നായി ഇവരുടെ ചിന്ത. അങ്ങിനെ ഉരുത്തിരിഞ്ഞ ആശയമായിരുന്നു കോളനിയില്‍ ചെന്ന് ക്ലാസെടുക്കുകയെന്നത്.
താന്‍ തന്നെ കുട്ടികളുടെ അടുത്തേക്ക് പൊയ്ക്കൊള്ളാമെന്നും ഇവര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഇന്ന് ടീച്ചര്‍ക്ക് കാടിന്റെ ഓരോ സ്പന്ദനങ്ങളും അറിയാം.തന്റെ അധ്യാപനജീവിതത്തിന്റെ 16ാം വര്‍ഷത്തിലേക്ക് കടക്കുന്ന ടീച്ചര്‍ക്ക് വേതനം ലഭിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷമേ ആകുന്നുള്ളൂ. അതും ആറായിരം രൂപ. അതില്‍നിന്നുതന്നെ ആയിരം രൂപ കുറച്ചാണ് നിലവില്‍ ലഭിക്കുന്നത്. അതിനുമുന്‍പ് 12 വര്‍ഷം ടീച്ചര്‍ കുട്ടികളെ പഠിപ്പിച്ചത് ഒരു വേതനവും പറ്റാതെയായിരുന്നു. ബി.ആര്‍.സിയില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷമാണ് ടീച്ചര്‍ക്ക് ശമ്പളം ലഭിക്കാന്‍ തുടങ്ങിയത്. കോളനിയിലെ രക്ഷിതാക്കളും വനംവകുപ്പും സ്‌കൂള്‍ അധികൃതരും പഞ്ചായത്തും കൂടെയുണ്ടെന്നുള്ളതാണ് ടീച്ചറുടെ കരുത്ത്. ഒപ്പം ഭര്‍ത്താവ് സജിയുടെ പിന്തുണയും. മക്കളായ അര്‍ജുനും വിഷ്ണുവും മരുമകള്‍ സൂര്യയും അമ്മയ്ക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭക്ഷണം താഴെ വീണു; വിമാനത്തിൽ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഒടുവിൽ പൊലിസെത്തി രംഗം ശാന്തമാക്കി
International
• 19 days ago
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
Kerala
• 19 days ago
തിരുവനന്തപുരത്തും കാട്ടാന ആക്രമണം; പാലോട് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരണം
Kerala
• 19 days ago
ഇലകളിൽ നിന്ന് സുഗന്ധം പരത്തുന്ന അപൂർവ്വ സസ്യം; ഫ്രാഗ്രന്റ് ഓക്സിയെപ്പറ്റി അറിയാം
Saudi-arabia
• 19 days ago
തമിഴ്നാട്ടിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞു വീണ് മരിച്ചു
National
• 19 days ago
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി; പ്രതിഷേധം തുടര്‍ന്ന് നാട്ടുകാര്‍
Kerala
• 19 days ago
പലചരക്ക് കടകളിലും, സെൻട്രൽ മാർക്കറ്റുകളിലും ഇനി പുകയില ഉൽപന്നങ്ങൾ വേണ്ട; പുതിയ നിയമവുമായി സഊദി
Saudi-arabia
• 19 days ago
ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയി; അർധ രാത്രിയിൽ കട അടിച്ചു തകർത്തു, ജീവനക്കാർക്കും മർദ്ദനം
Kerala
• 19 days ago
കയര്‍ബോര്‍ഡ് ജീവനക്കാരിയുടെ മരണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എം.എസ്.എംഇ മന്ത്രാലയം
Kerala
• 19 days ago
പ്രവാസികളുടെ ശ്രദ്ധക്ക്, യുഎഇയിലെ ബാങ്കിടപാടുകൾ തടസ്സപ്പെടും, കാർഡുകൾ റദ്ദാക്കും; പരിഹാരമിതാ
uae
• 19 days ago
സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ; വിരമിക്കുന്ന അധ്യാപകർക്ക് കെണിയാകും
Kerala
• 19 days ago
കയ്യെത്താ ദൂരത്ത്....സ്വർണ വില; പവൻ വാങ്ങാൻ എത്ര നൽകണം അറിയാം
Business
• 19 days ago
വെടിവയ്പ്, ഷെല്ലാക്രമണം; ഇസ്റാഈലിന്റെ കരാർ ലംഘനത്തെ തുടർന്ന് തടവുകാരുടെ കൈമാറ്റം താൽക്കാലികമായി നിർത്തി ഹമാസ്
International
• 19 days ago
വയനാട്ടിലും കാട്ടാനയാക്രമണം; യുവാവ് കൊല്ലപ്പെട്ടു
Kerala
• 19 days ago
എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്
Kerala
• 20 days ago
ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Kerala
• 20 days ago
ബെംഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം
National
• 20 days ago
പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനം
Kerala
• 20 days ago
പൊതുവിദ്യാലയങ്ങളില്‍ എത്ര കായികാധ്യാപകരുണ്ടെന്ന് സര്‍ക്കാരിന് അറിയില്ല പോലും
Kerala
• 19 days ago
സഭയിൽ കിഫ്ബി പോര് - അടിയന്തരപ്രമേയത്തിന് അനുമതിയില്ല, ഇറങ്ങിപ്പോയി
Kerala
• 19 days ago
ഫോണ്‍ വിളിച്ച് നടക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണു; ഷാര്‍ജയില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു
uae
• 19 days ago