കോതമംഗലത്തെ പ്രളയ ബാധിത പ്രദേശങ്ങളിലെ വിവരശേഖരണം ആരംഭിച്ചു
കോതമംഗലം: കോതമംഗലം താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങളുടെ വിവരശേഖരണം ആരംഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു.പ്രളയം ബാധിച്ചവരെ 42 ക്യാമ്പുകളിലായി 2015 കുടുംബങ്ങളില്‍ നിന്നും 7300 പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു.
ഏകദേശം 3200 ഓളം വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടതായും,വീടുകള്‍ വാസയോഗ്യമല്ലാതായി തീരുകയും ചെയ്തിട്ടുണ്ട് എന്നതാണ് പ്രാഥമിക വിലയിരുത്തല്‍ ഇതില്‍ തന്നെ 43 വീടുകള്‍ പൂര്‍ണ്ണമായും,251 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും എം.എല്‍.എ പറഞ്ഞു.15082018 ല്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകള്‍ 23082018 ഓട് കൂടി അവസാനിപ്പിക്കുവാന്‍ കഴിഞ്ഞു.ബി.എല്‍.ഒ,വില്ലേജ് ഓഫീസര്‍,വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതബാധിത പ്രദേശങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്.മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്ന പ്രവര്‍ത്തനം ആരംഭിച്ചതായും രണ്ട് ദിവസത്തിനകം തന്നെ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.
വീട് വാസയോഗ്യമല്ലാതാവുകയും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നഷ്ടമായവര്‍ക്ക് അടിയന്തിരമായി 10000 രൂപയാണ് ലഭിക്കുന്നത്.ഇതിന് വേണ്ടി പ്രത്യേക അപേക്ഷ കൊടുക്കേണ്ടതില്ല.വിവരശേഖരണത്തിനു വേണ്ടി വരുന്നവരുടെ അടുത്ത് ആധാര്‍ കാര്‍ഡിന്റെയും,റേഷന്‍ കാര്‍ഡിന്റെയും,ബാങ്ക് പാസ്സ് ബുക്കിന്റെയും വിവരങ്ങള്‍ കൊടുത്താല്‍ മതി.ഇതോടൊപ്പം തന്നെ 22 ഇനം സാധനങ്ങള്‍ അടങ്ങിയ കിറ്റും ദുരിതബാധിതര്‍ക്കായി വിതരണം ചെയ്യുന്നുണ്ടെന്നും ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചതായും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു
മണ്ഡലത്തിലെ ചെറുതും വലുതുമായ 16 കുടിവെള്ള പദ്ധതികളില്‍ 11പദ്ധതികളെ വെള്ളപ്പൊക്കം ബാധിച്ചിരുന്നു.ഇതെല്ലാം പരിഹരിച്ച് മുഴുവന്‍ കുടിവെള്ള പദ്ധതികളും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. മുഴുവന്‍ സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.തുടര്‍ച്ചയായ മഴയില്‍ ഒറ്റപ്പെട്ടുപോയ മുഴുവന്‍ ആദിവാസി കോളനികളിലും 15 കിലോ അരിയടക്കമുള്ള അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."