HOME
DETAILS

ബി.ടെക് സപ്ലിമെന്ററി പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം  പരിഗണിക്കണമെന്ന്  മനുഷ്യാവകാശ കമ്മിഷന്‍

  
backup
September 05 2020 | 03:09 AM

%e0%b4%ac%e0%b4%bf-%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80
 
 
 
തിരുവനന്തപുരം:  ഈ മാസം ഒന്‍പതിന് ആരംഭിക്കുന്ന ബി.ടെക് സപ്ലിമെന്ററി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന  വിദ്യാര്‍ഥികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കേരള സാങ്കേതിക സര്‍വകലാശാലാ  രജിസ്ട്രാര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവ്  നല്‍കി. 
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാ സെന്ററുകളില്‍ചെന്ന് പരീക്ഷ  എഴുതാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച  പരാതിയിലാണ് നടപടി. പരീക്ഷാര്‍ഥികളില്‍ പലരും താമസിക്കുന്നത് കണ്ടെയ്ന്‍മെന്റ്  സോണുകളിലാണ്. 
അടുത്തുള്ള സെന്റര്‍ തിരഞ്ഞടുക്കാന്‍ അവസരം ഉണ്ടെങ്കിലും പൊതുഗതാഗത സൗകര്യങ്ങളുടെ  അപര്യാപ്തത കാരണം സെന്ററില്‍ കൃത്യമായി എത്തുക എളുപ്പമല്ല. സാങ്കേതിക സര്‍വകലാശാലയുടെ  അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. ഇതേ മാതൃക സപ്ലിമെന്ററി പരീക്ഷകള്‍ക്കും  ബാധകമാക്കണമെന്നാണ് ആവശ്യം. 
നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട്  സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago