HOME
DETAILS

ജില്ലയുടെ പുനര്‍നിര്‍മാണത്തിന് തുടക്കമായി

  
backup
August 30 2018 | 04:08 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae-2

കൊച്ചി: പ്രളയക്കെടുതിയില്‍ തകര്‍ന്ന എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ പുനര്‍നിര്‍മാണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ ശ്രമത്തിന് തുടക്കമായി. കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുന്ന തിരക്കിലാണ് ഓരോ വകുപ്പുകളും.കാക്കനാട് കലക്ടേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഓരോ വകുപ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും ശുചിയാക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാനായി ജനങ്ങളെ ബോധവാന്മാരാക്കാനുമായി ജില്ലകള്‍ തോറും ആരോഗ്യ വകുപ്പ് ഹെല്‍ത്ത് സ്‌ക്വാഡുകള്‍ നിയമിച്ചിട്ടുണ്ട്. ശുചിത്വത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്ന ലഘുലേഖകള്‍ പഞ്ചായത്തുകള്‍ തോറും വിതരണം ചെയ്യാനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.
ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച താലൂക്കുകളില്‍ ഒന്നായ പറവൂരില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരോഗ്യ വകുപ്പിന്റെ കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം അന്‍പത് മോട്ടോറുകളും ഇരുപത്തിരണ്ട് ജെറ്റ്പമ്പുകളുമാണ് ഓരോ പഞ്ചായത്തിനും നല്‍കിയിരിക്കുന്നത്. രണ്ടായിരത്തോളം ബൂട്ടുകളും രണ്ട് ലക്ഷത്തിലധികം മാസ്‌കുകുകളും ഗ്ലൗസുകളുമാണ് ശുചീകരണത്തിനായി ലഭ്യമാക്കിയിരുന്നത്. ഇരുപത്തിനാല് ടണ്ണോളം ബ്ലീച്ചിങ് പൗഡര്‍ ജില്ലാ ഭരണകൂടം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിക്കുകയും പഞ്ചായത്തുകള്‍ തോറും വിതരണം ചെയ്യുകയും ചെയ്തു. ജലവിതരണത്തിനായി ടാങ്കര്‍ ലോറികളും മറ്റ് ആവശ്യങ്ങള്‍ക്കായി ജെ.സി.ബികളും ലഭ്യമാക്കിയിരുന്നു.
4773 മൃഗങ്ങളും 178554 പക്ഷികളുമാണ് പ്രളയത്തില്‍ മരണമടഞ്ഞത്. ഇവയുടെ മൃതദേഹങ്ങള്‍ ശുചിത്വമിഷന്റേയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ സംസ്‌ക്കരിച്ചു. ഇത് കൂടാതെ ആലുവയിലും പറവൂരും മൂവാറ്റുപുഴയും മൊബൈല്‍ വെറ്റിനററി ക്ലിനിക്കുകളും ആരംഭിച്ചു. 2200 അംഗങ്ങള്‍ അടങ്ങുന്ന പോലീസ് സ്‌ക്വാഡിനെ ഓരോ റൂറല്‍ ഡിവൈ.എസ്.പിയുടെയും കീഴില്‍ ശുചീകരണത്തിനായി നിയമിച്ചു. ഇവരില്‍ നിന്നും അഞ്ച് പേരെ വീതം വീടുകള്‍ രുചിയാക്കുന്നതിനായും നൂറ് പേര്‍ അടങ്ങുന്ന സംഘത്തെ റോഡുകളുടെ ശുചീകരണത്തിനായും നിയോഗിച്ചു. ശുചീകരണത്തിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഹരിത കേരള മിഷന്‍ വഴിയാണ്. ശുചീകരണത്തിനു വേണ്ട അവശ്യവസ്തുക്കളും ഹരിത കേരള മിഷന്‍ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ഇതു കൂടാതെ നൈപുണ്യയില്‍ നിന്നുമുള്ള ഇരുന്നൂറു പേര്‍ അടങ്ങുന്ന ഐ. ടി. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഹരിത കേരളം മിഷനാണ്.
റോഡുകള്‍ ശുചിയാക്കുന്നതിനും മറ്റ് അവശ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫയര്‍ഫോഴ്‌സിന്റെ സേവനം ഓരോ പഞ്ചായത്ത് തോറും ലഭ്യമാക്കിയിട്ടുണ്ട്. ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളിലെല്ലാം കുടിവെള്ളവും ശുചീകരണത്തിനാവശ്യമായ വെള്ളവുമായി വാട്ടര്‍ അതോറിറ്റിയും ഒപ്പമുണ്ട്. ഗതാഗതം പുനസ്ഥാപിച്ച ദുരിതബാധിത പ്രദേശങ്ങളില്‍ സ്‌പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സിയും ദുരിതാശ്വാസ മേഖലകളില്‍ സഹായത്തിനുണ്ടായിരുന്നു. അവശ്യസന്ദര്‍ഭങ്ങളിലും പ്രധാനപ്പെട്ട റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിലും ആര്‍മിയുടെ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ജില്ലാതലത്തില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago