ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നേട്ടം കൈവരിക്കാനാകാതെ പോയ ഏക രാജ്യം ഇന്ത്യ , 21 ദിവസത്തിനുള്ളില്‍ കോവിഡിനെ തുരത്തുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളെ കാണണം, രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം
ഡല്‍ഹി :ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിനവും വര്‍ധിക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് പി ചിദംബരം.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നേട്ടം കൈവരിക്കാനാകാതെ പോയ ഏക രാജ്യം ഇന്ത്യയാണെന്നും , 21 ദിവസത്തിനുള്ളില്‍ കോവിഡിനെ തുരത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രധാനമന്ത്രി മറ്റുള്ള രാജ്യങ്ങള്‍ കൊവിഡിനെ എങ്ങനെ നേരിട്ടു എന്ന് മനസിലാക്കണമെന്നും , സെപ്റ്റംബര്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ 65 ലക്ഷമാകുമെന്നും ട്വീറ്റിലൂടെ ചിദംബരം പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം സെപ്റ്റംബര്‍ 30 ഓടെ 55 ലക്ഷത്തില്‍ എത്തുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് തെറ്റുപറ്റി. സെപ്റ്റംബര്‍ 20ഓടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഈ സംഖ്യ മറികടക്കും. സെപ്റ്റംബര്‍ അവസാനത്തോടെ കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലെത്തും ചിദംബരം ട്വീറ്റ് ചെയ്തു.ഇന്ത്യ എങ്ങനെയാണ് പരാജയപ്പെട്ടത് എന്നതിന്റെ കാരണം വിശദീകരിക്കാനുള്ള ബാധ്യതയും മോദിക്കാണ്'' ചിദംബരം
ട്വീറ്റ് ചെയ്തു.
https://twitter.com/PChidambaram_IN/status/1302109331416993792?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1302109333375729664%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F09%2F05%2Fp-chidambaram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."