എല്‍.എല്‍.ബി തോറ്റിട്ടും എല്‍.എല്‍.എമ്മിനു യോഗ്യത; അഞ്ചു വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കി
കണ്ണൂര്‍: എല്‍.എല്‍.ബി തോറ്റിട്ടും കണ്ണൂര്‍ സര്‍വകലാശാലാ പാലയാട് കാംപസില്‍ എല്‍.എല്‍.എം കോഴ്സിന് ചേര്‍ന്ന അഞ്ചു വിദ്യാര്‍ഥികളുടെ പ്രവേശനം സര്‍വകലാശാല റദ്ദാക്കി. താല്കാലിക പ്രവേശനം നേടിയ 16 വിദ്യാര്‍ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍ അനര്‍ഹരെന്നു തെളിഞ്ഞവരുടെ പ്രവേശനം റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനാണ് ഉത്തരവിട്ടത്. പ്രവേശനം നല്കിയ പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അധികൃതരെ വിളിച്ചുവരുത്തി വൈസ് ചാന്‍സലര്‍ തെളിവെടുത്തു.
എല്‍.എല്‍.ബി കോഴ്സില്‍ തോറ്റ രണ്ടു എസ്.എഫ്.ഐ നേതാക്കളും എ.ബി.വി.പി ജില്ലാ ഭാരവാഹിയും ഉള്‍പ്പെടെയുള്ളവരുടെ പ്രവേശനമാണു റദ്ദാക്കിയത്. എല്‍.എല്‍.എം ക്ലാസുകള്‍ വൈകി ആരംഭിക്കുന്നത് ഒഴിവാക്കാന്‍ പരീക്ഷാഫലം കാത്തുനിന്ന ബി.എ എല്‍.എല്‍.ബി വിദ്യാര്‍ഥികളില്‍ നിന്നു സത്യവാങ്മൂലം എഴുതി വാങ്ങിയാണു പ്രവേശനം നടത്തിയിരുന്നത്. രണ്ടു വിദ്യാര്‍ഥികള്‍ക്കു സര്‍വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്കിയതു സംബന്ധിച്ചും അവസാന വോട്ടര്‍പട്ടിക സംബന്ധിച്ചുമുള്ള പരാതികള്‍ സര്‍വകലാശാലാ ഗ്രിവന്സസ് റിഡ്രസല്‍ സെല്‍ പരിശോധിക്കാനും വി.സി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."