ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാം: രജിസ്‌ട്രേഷന്‍ തുടങ്ങി
കാസര്‍കോട്: സംസ്ഥാനത്ത് പ്രളയ ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കുടിവെള്ള സ്രോതസുകളും പൊതുസ്ഥലങ്ങളും ശുചിയാക്കി ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള തീവ്രയജ്ഞത്തിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കമായി. തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവ ചേര്‍ന്ന് നടപ്പാക്കും.
പ്രസ്തുത ശുചീകരണ യജ്ഞത്തില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സാമൂഹ്യ സംഘടനകള്‍, വിദ്യാര്‍ഥി യുവജന സംഘടനകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബുകള്‍, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, തുടങ്ങിയവരുടെ പങ്കാളിത്തത്തിനായി ഹരിതകേരളം മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 04712449939 എന്ന ഫോണ്‍ നമ്പറിലും 9188120320, 9188120316 എന്നീ മൊബൈല്‍ നമ്പറുകളിലുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ശുചീകരണത്തിനായി വാര്‍ഡ്തലത്തില്‍ ടീം രൂപീകരിക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ്ചട്ടി, റബര്‍ കുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ഡിറ്റര്‍ജന്റ്‌സ്, അണുനാശിനികള്‍, സ്‌ക്രബര്‍, ലോഷന്‍, പ്രഥമ ശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ അടിയന്തിരമായി ആവശ്യമാണ്. ഇവ നല്‍കാന്‍ തയാറുള്ളവര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവ ജില്ലാതലത്തിലുള്ള ശേഖരണ കേന്ദ്രത്തില്‍ എത്തിക്കാനുള്ള മാര്‍ഗനിര്‍ദേശം ഹരിതകേരളം മിഷന്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."