HOME
DETAILS

ഒന്നേകാല്‍ വര്‍ഷത്തിനിടെ സഊദി നാടുകടത്തിയത് ഏഴര ലക്ഷം അനധികൃത താമസക്കാരെ

  
backup
April 28 2019 | 21:04 PM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f


റിയാദ്: സഊദിയില്‍ അനധികൃത താമസക്കാര്‍ക്കെതിരായ തിരച്ചിലില്‍ ഇതുവരെ പിടിയിലാവരുടെ എണ്ണം മുപ്പത് ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതരെ കണ്ടെത്താനുള്ള കാംപയിന്‍ ആരംഭിച്ച 2017 നവംബര്‍ മുതല്‍ ഇതുവരെയുള്ളവരുടെ കണക്കുകളാണ് മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
പിടികൂടിയ അനധികൃത താമസക്കാരില്‍ കേസുകളോ മറ്റു പ്രശ്‌നങ്ങളോ നേരിടാത്ത ഏഴര ലക്ഷത്തിലധികം പേരെ ഇതിനകം നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇതിനായി കാത്തുകിടക്കുകയോ മറ്റു നടപടിക്രമങ്ങള്‍ നേരിടുകയോ ആണ്.


ഇതുവരെ 30,30,767 അനധികൃത താമസക്കാരാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിലായത്. ഇതില്‍ 23,61,511 പേരും താമസ രേഖകള്‍ ഇല്ലാത്തവരും താമസ നിയമലംഘനം നടത്തിയവരുമാണ്.
തൊഴില്‍ നിയമലംഘനത്തിന് പിടിയിലായത് 4,66,038 പേരും അതിര്‍ത്തി നിയമലംഘനം നടത്തിയതില്‍ 2,03,218 പേരുമാണെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നുഴഞ്ഞുകയറ്റക്കാര്‍ 51,313 പേരാണ്. ഇവരില്‍ 49 ശതമാനം പേരും അയല്‍ രാജ്യക്കാരായ യമനി പൗരന്മാരും 48 ശതമാനം എത്യോപ്യന്‍ പൗരന്മാരും മൂന്ന് ശതമാനം പേര്‍ മറ്റുള്ള രാജ്യക്കാരുമാണ്.


അതേസമയം, പിടികൂടിയ നിയമലംഘകരെ നാട്ടിലേക്ക് കയറ്റി വിടുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. നിലവില്‍ കാംപയിന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 7,60,456 പേരെ അവരവരുടെ നാടുകളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. 5,14,400 അനധികൃതര്‍ യാത്രാ നപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി വിമാന ടിക്കറ്റുകളുടെ ലഭ്യതക്കായും 4,10,123 പേരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിന് ബന്ധപ്പെട്ട എംബസികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ കൂടി നാട്ടിലേക്ക് തിരിച്ചാല്‍ സഊദിയില്‍ നിന്നും പുറത്താകുന്ന വിദേശികളുടെ എണ്ണം പതിനാറ് ലക്ഷം കവിയും. അനധികൃത താമസക്കാര്‍ക്ക്, താമസ, യാത്ര സൗകര്യം ചെയ്തുകൊടുത്തതിന്റെ പേരില്‍ 1,237 സ്വദേശികളെയും പിടികൂടിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  34 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago