HOME
DETAILS
MAL
സഊദിയിൽ സ്വകാര്യമേഖലയിലെ മാനേജർ തസ്തികകളിലെ 75 ശതമാനവും സ്വദേശിവത്ക്കരിക്കാൻ നീക്കം
backup
September 06 2020 | 09:09 AM
ജിദ്ദ: സഊദിയിൽ സ്വകാര്യമേഖലയിലെ മാനേജർ തസ്തികകളിലെ 75 ശതമാനവും സ്വദേശിവത്ക്കരിക്കാനുള്ള നീക്കം നടക്കുന്നു. ഇതിനായി തൊഴിൽ നിയമത്തിൽ ആവശ്യമായ ഭേദഗതിക്കൊരുങ്ങുകയാണു ശൂറാ കൗൺസിൽ . ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ശൂറാ മെംബർമാരായ മുഹമ്മദ് ആൽ ജർബാഉ, ഫൈസൽ അൽ ഫാദിൽ, ഗാസി ബിൻസഗർ, അബ്ദുല്ല അൽ ഖാലിദി എന്നിവരാണു മുന്നോട്ടു വെച്ചത്.
നിയമ ഭേദഗതി നടത്തിയാൽ സഊദി യുവതി യുവാക്കളെ പരിശീലിപ്പിക്കാനും മാനേജർ തസ്തികകളിലേക്ക് പ്രാപ്തരാക്കുന്നതിനും സകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടും.അടുത്ത ശൂറാ കൗൺസിലിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സോഷ്യൽ അഫയേഴ്സ്, ഫാമിലി ആൻ്റ് യൂത്ത് കമ്മറ്റിക്ക് ജനറൽ കമ്മീഷൻ നിർദേശം നൽകും.സഊദിയിൽ നിന്നും വിദേശത്ത് നിന്നും ബിരുദങ്ങൾ നേടിയ യോഗ്യതയുള്ള സഊദി പൗരന്മാർ തൊഴിൽ വിപണിയിൽ ലഭ്യമാണെന്നതിനാലാണു പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."