HOME
DETAILS

കരിപ്പൂരില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  
backup
September 06 2020 | 18:09 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%89%e0%b4%a6

കൊണ്ടോട്ടി: കരിപ്പൂര്‍ വഴി എത്തിച്ച സ്വര്‍ണം കടത്തുകയായിരുന്ന കളളക്കടത്തുസംഘം വിമാനത്താവള റോഡില്‍ പരിശോധനയ്‌ക്കെത്തിയ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. രണ്ടു ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി. കളളക്കടത്ത് സംഘത്തിന്റെ വാഹനവും അപകടത്തില്‍ പെട്ടു. സംഭവ സ്ഥലത്ത് നിന്ന് മൂന്നു കിലോയോളം സ്വര്‍ണം കണ്ടെടുത്തു. കളളക്കടത്ത് സംഘത്തിനെതിരേ വധ ശ്രമത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കൊണ്ടോട്ടി പൊലിസ് കേസെടുത്തു.
ഡി.ആര്‍.ഐ ഇന്‍സ്‌പെക്ടര്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുവളളി സ്വദേശി നിസാര്‍ ആണ് പിടിയിലായ സ്വര്‍ണക്കടത്ത് സംഘാംഗം. കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസല്‍ ഓടിരക്ഷപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവള റോഡില്‍ ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണം വാങ്ങി ഇന്നോവ കാറില്‍ മടങ്ങുകയായിരുന്നു നിസാറും ഫസലും. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാറിലും ബുള്ളറ്റിലുമായി കോഴിക്കോട് നിന്നെത്തിയ ആറ് അംഗ ഡി.ആര്‍.ഐ സംഘം വിമാനത്താവള റോഡിലെ അടിവാരത്ത് ഈ വാഹനം പരിശോധിക്കാനായി തടഞ്ഞു. ഡി.ആര്‍.ഐ സംഘമാണെന്ന് അറിഞ്ഞതോടെ കളളക്കടത്ത് സംഘം വാഹനം വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. കടന്നുകളയാനുള്ള ശ്രമത്തിനിടെ അക്രമിസംഘം ഉദ്യോഗസ്ഥരായ ആല്‍ബര്‍ട്ട് ജോര്‍ജ്, നജീബ് എന്നിവരെത്തിയ ബുളളറ്റ് ഇടിച്ചിട്ടു. ബുളളറ്റ് 20 മീറ്ററോളും റോഡിലൂടെ വലിച്ചിഴച്ച കളളക്കടത്ത് സംഘം വാഹനം റോഡരികിലെ മരക്കുറ്റിയില്‍ ഇടിച്ചതോടെ കുടുങ്ങി.
വാഹനം ഓടിച്ചിരുന്ന ഫസല്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും നിസാറിനെ പിടിയിലായി. വാഹനത്തിലും സമീപത്തും നിന്നുമായാണ് മൂന്നുകിലോ സ്വര്‍ണം കണ്ടെടുത്തത്. സ്വര്‍ണം അക്രമികള്‍ ചിതറി എറിഞ്ഞതായി സംശയമുണ്ടായതോടെ കൊണ്ടോട്ടി പൊലിസും ദുരന്തനിവാരണ സേനയും മണിക്കൂറുകളോളം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്വര്‍ണം കണ്ടെത്താനായില്ല.
പ്രതി ഓടിയ സ്ഥലം ഡോഗ് സ്‌ക്വാഡും പരിശോധിച്ചു. കൊടുവളളി സംഘമാണ് സംഭവത്തിന് പിന്നിലെന്ന് അധികൃതര്‍ക്ക് ബോധ്യമായിട്ടുണ്ട്. നിസാറിനെ ഡി.ആര്‍.ഐ സംഘം ചോദ്യം ചെയ്യുന്നു. വധശ്രമത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലിസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ഡിവൈ.എസ്.പി വി. ഹരിദാസ്, കൊണ്ടോട്ടി സി.ഐ ബിജു, എസ്.ഐ വിനോദ് വലിയറ്റാര്‍ അടക്കമുളളവര്‍ സ്ഥലത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago