HOME
DETAILS

ബിരുദ സംവരണ സീറ്റ് സര്‍ക്കാര്‍ നിലപാട് തിരുത്തണം: എസ്.കെ.എസ്.എസ്.എഫ് ട്രന്റ

  
backup
August 30 2018 | 08:08 AM

%e0%b4%ac%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

പാലക്കാട് : ബിരുദ സംവരണ സീറ്റുകളിലേക്കുള്ള പ്രവേശന മാനദണ്ഡത്തില്‍ അവസാന നിമിഷം സര്‍ക്കാര്‍ എടുത്ത നിലപാട് തിരുത്തണമെന്ന് എസ് കെ എസ് എസ് എഫ് ട്രന്റ് ജില്ല സമിതി ആവശ്യപ്പെട്ടു.
ഇതുമൂലം ആയിരക്കണക്കിന് മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അമ്പത് ശതമാനം ഓപ്പണ്‍ മെറിറ്റിനും ബാക്കി വരുന്നത് വിവിധ സംവരണ രീതികളിലുമായിട്ടാണ് സീറ്റുകളുടെ നിയമപരമായ ഘടന. ഏതെങ്കിലും സംവരണ സീറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷയില്ലാതിരുന്നാല്‍ ഓപ്പണ്‍ മെറിറ്റ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാറാണ് പതിവ്. എന്നാല്‍ 2017 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം സംവരണ സീറ്റുകളില്‍ അപേക്ഷകരില്ലെങ്കില്‍ സീറ്റുകള്‍ ഒഴിച്ചിടണമെന്നത്, വിദ്യാര്‍ത്ഥികളുടെ അവസരം മനപ്പൂര്‍വ്വം നഷ്ടപ്പെടുത്തലാണ്. ബിരുദ പഠനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയെങ്കിലും അവസരം നല്‍കുന്നതിനു പകരം പഠനാവസരം അപ്രയോഗ്യ നിയമാവലികളുമായി നിരസിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ ഒഴിവാക്കി ഡിഗ്രി പഠന സാധ്യതകള്‍ തുറന്നു നല്‍കണമെന്ന് എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡണ്ട് അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ജന.സെക്രട്ടറി അസ്‌കറലി കരിമ്പ, ട്രന്റ് ഭാരവാഹികളായ മുശ്താഖ് ഒറ്റപ്പാലം, ബാബു മാസ്റ്റര്‍ ആലായന്‍, ശാഫി മാസ്റ്റര്‍ ഒറ്റപ്പാലം, ഉബൈദ് ആക്കാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago