യു.എസില്‍ ട്രംപ് അനുകൂലികളുടെ ബോട്ട് പരേഡിനിടെ അപകടം
ടെക്‌സാസ്(യു.എസ്): പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റിപ്പബ്ലിക് പാര്‍ട്ടി സംഘടിപ്പിച്ച ബോട്ട് പരേഡിനിടെ അപകടം. ബോട്ടുകള്‍ ഒന്നിച്ച് സ്റ്റാര്‍ട്ടാക്കിയതിനെ തുടര്‍ന്നുണ്ടായ വന്‍ തിരകള്‍ അലയടിച്ച് നിരവധി ബോട്ടുകളാണ് കായലില്‍ മുങ്ങിയത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓരോ ബോട്ടിലും എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
ടെക്‌സാസ് തലസ്ഥാനമായ ഓസ്റ്റിനിലെ ട്രാവിസ് തടാകത്തില്‍ ശനിയാഴ്ച ഇന്ത്യന്‍സമയം അര്‍ധരാത്രിയോടെയായിരുന്നു അപകടം. യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ കാണിക്കുന്നത് ട്രംപിന്റെ പ്രചാരണപതാകകളേന്തിയ ബോട്ടുകള്‍ അടുത്തടുത്തായി നീങ്ങുന്നതും വന്‍ തിരകളില്‍ പെട്ട് ഉലയുന്നതുമാണ്. അപകടത്തിനു പിന്നില്‍ അട്ടിമറി ശ്രമങ്ങളൊന്നുമില്ലെന്ന് ട്രാവിസ് പൊലിസ് വക്താവ് ക്രിസ്റ്റന്‍ ഡാര്‍ക് പറഞ്ഞു.
ട്രംപ് അനുകൂലികള്‍ ഫേസ്ബുക്ക് വഴി സംഘടിപ്പിച്ച പരിപാടിയില്‍ 2,600ലേറെ പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് ബോട്ടുകളാണ് അണിനിരന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."